സ്കൂളിലേക്ക് പോകുകയായിരുന്ന നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച നാടോടി സ്ത്രീ അറസ്റ്റില്‍!!
പരിസരവാസികളായ ജനങ്ങളാണ് ഇവരെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. കരുനാഗപ്പള്ളി സ്വദേശിയും തുറയില്‍ക്കുന്ന് എസ്എന്‍യുപി സ്കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ ജാസ്മിനെയാണ് ഇന്ന് രാവിലെ ഒന്‍പതരയോടെ ഇവര്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.
സ്കൂളിലേക്ക് ഒറ്റയ്ക്ക് പോകുകയായിരുന്ന കുട്ടിയെ ഇവര്‍ കയ്യില്‍ പിടിച്ചു വലിച്ചുകൊണ്ടുപോകുകയായിരുന്നു. സ്കൂളില്‍ നിന്നും ഏകദേശം 50 മീറ്റര്‍ ദൂരെയായിരുന്നു സംഭവം.
ഇവരുടെ കയ്യില്‍ നിന്നും കുതറിയോടിയ കുട്ടി അടുത്ത വീട്ടില്‍ അഭയം പ്രാപിക്കുകയായിരുന്നു. തുടര്‍ന്ന് അവിടെ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ നാട്ടുകാര്‍ പിടികൂടി കരുനാഗപ്പള്ളി പോലീസിനു കൈമാറുകയായിരുന്നു.








































