gnn24x7

രാജു കുന്നക്കാട്ടിന് വീണ്ടും അവാർഡ്

0
270
gnn24x7

തിരുവനന്തപുരം : സംസ്കാര സാഹിത്യവേദിയുടെ മികച്ച നാടകരചനക്കുള്ള അവാർഡ് രാജു കുന്നക്കാട്ടിന്. കോട്ടയം മാറ്റൊലിയുടെ ജനപ്രിയ നാടകമായ ഒലിവ് മരങ്ങൾ സാക്ഷി എന്ന നാടകമാണ് അവാർഡിന് അർഹമായത്. ഈ നാടകത്തിന്റെ രചനക്ക് ലഭിക്കുന്ന ഏഴാമത്തെ പുരസ്കാരമാണിത്.ഈ നാടകത്തിന്റെ സംവിധായകനും നടനുമായ ബെന്നി ആനിക്കാടിനും, മറ്റൊരു നടനായ മുൻ കാർട്ടൂൺ അക്കാഡമി ചെയർമാൻ പ്രസന്നൻ ആനിക്കാടിനും മുൻപ് അവാർഡ് ലഭിച്ചിരുന്നു.

Follow Us on Instagram!
Stay updated with the latest news and stories from Ireland by following the GNN24X7 IRELAND channel on Instagram:
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

ജൂലൈ 20 ന് തിരുവനന്തപുരം അച്യുത മേനോൻ സെന്ററിൽ വച്ചാണ് അവാർഡ് സമ്മാനിക്കുന്നത്.പ്രശസ്ത സാഹിത്യകാരൻമാരായ പള്ളിയറ ശ്രീധരൻ, പ്രൊഫ. ജി എൻ പണിക്കർ, ഡോ. സി ഉദയകല, ശ്രീകുമാർ മുഖത്തല എന്നിവർ ചടങ്ങിൽ പങ്കെടുക്കും.25000 രൂപയും, പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് അവാർഡ്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7