കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വൻ സ്വർണ്ണവേട്ട. ഒരു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടി. മൂന്ന് പേരില്‍ നിന്നായി മൂന്ന് കിലോഗ്രാം തൂക്കം വരുന്ന സ്വര്‍ണം ആണ് പിടികൂടിയത്. സ്വർണം പേസ്റ്റ് രൂപത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കവെയാണ് ഇവരെ പിടികൂടിയത്.
സംഭവത്തിൽ വടകര സ്വദേശി മുസ്തഫ, ഉപ്പള സ്വദേശി ഷാഫി, മലപ്പുറം സ്വദേശി ലുക്മാന്‍ എന്നിവർ അറസ്‌റ്റിലായിട്ടുണ്ട്.





































