gnn24x7

കെഎസ്ആർടിസി എംഡിയായി ബിജുപ്രഭാകർ ഐഎഎസ് ചുമതല ഏറ്റെടുത്തു

0
257
gnn24x7

തിരുവനന്തപുരം: കെഎസ്ആർടിസി എംഡിയായി ബിജുപ്രഭാകർ ഐഎഎസ് ചുമതല ഏറ്റെടുത്തു. എംപി ദിനേശ് സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് പുതിയ നിയമനം. ഉച്ചയ്ക്ക് ചീഫ് ഓഫീസിലെത്തിയാണ് ചുമതല ഏറ്റെടുത്തത്.

പ്രഥമ പരിഗണന കമ്പ്യൂട്ടറൈസേഷനും, ഇ ടിക്കറ്റിംഗ് നടപ്പാക്കുന്നതിനുമാണെന്ന് ബിജു പ്രഭാകർ പറഞ്ഞു. ജീവനക്കാരുമായി ചേർന്ന് ഒറ്റക്കെട്ടായി പ്രവർത്തിക്കും. യൂണിയനുകളുടെ അഭിപ്രായങ്ങളും കേൾക്കും. ഏകപക്ഷീയമായി ഒരു തീരുമാനവും എടുക്കില്ല. ജീവനക്കാരെ കുറയ്ക്കില്ല.

സുശീൽ ഖന്ന റിപ്പോർട്ട് പൂർണമായും നടപ്പാക്കാൻ കഴിയില്ലെന്നും ചുമതല ഏറ്റെടുത്തതിന് ശേഷം ബിജു പ്രഭാകർ പറഞ്ഞു. സുശീൽ ഖന്ന റിപ്പോർട്ടിൽ പറയുന്നതിൽ 70 ശതമാനത്തോളം ചെയ്യാവുന്ന കാര്യമാണ്. കെഎസ്ആർടിസിയിൽ ഉള്ളവരെ വിശ്വാസത്തിൽ എടുക്കാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്നും പുതിയ എംഡി പറഞ്ഞു.

നിലവിലെ മിഷീനുകളുടെയും വർക് ഷോപ്പുകളെയും നല്ല രീതിയിൽ ഉപയോഗിക്കും. ജിവനക്കാരെ കുറയ്ക്കുക എന്നത് പ്രായോഗികമല്ല. മൂന്ന് മാസം കൊണ്ട് മാറ്റങ്ങൾ നടപ്പാക്കി തുടങ്ങും. ഇരുചക്രവാഹനങ്ങൾ ഉപയോഗിക്കുന്നവരെ തിരികെ കെഎസ്ആർടിസി ബസിൽ എത്തിക്കുകയാണ് ലക്ഷ്യം. അതിന് വേണ്ടി പദ്ധതികൾ നടപ്പാക്കും. ജീവനക്കാരുടെ ശമ്പളത്തിനുള്ള തുക കണ്ടെത്തും. പെൻഷന് സർക്കാർ സഹായം ലഭിച്ചെ മുന്നോട്ട് പോകാനാകൂവെന്നും എംഡി പറഞ്ഞു.

എംഡി സ്ഥാനത്തിനൊപ്പം ചെയർമാൻ സ്ഥാനവും താൻ വേണ്ടെന്ന് പറഞ്ഞതാണ്. കെആർ ജ്യോതിലാലിന്റെ ഗതാഗത സെക്രട്ടറി എന്ന നിലയിലെ ദീർഘകാല പ്രവർത്തി പരിചയം കെഎസ്ആർടിസിയ്ക്ക് ഗുണകരമാകും. അഴിമതിയ്ക്കെതിരെ ശക്തമായ നടപടി ഉണ്ടാകും. ഫാക്ടറി മാനേജരായി ജോലി ചെയ്ത പരിചയം മുതൽക്കൂട്ടാകുമെന്ന് കരുതുന്നതായും ബിജു പ്രഭാകർ പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here