gnn24x7

ചേർത്തലയിൽ കാറും ലോറിയും കൂട്ടിയിടിച്ചു ഒരു മരണം

0
315
gnn24x7

ചേർത്തല: ചേർത്തല തിരുവിഴ കവലയ്ക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ യുവതി മരിച്ചു. ഭർത്താവ് അനന്തുവിൻ്റെ നില ഗുരുതരമായി തുടരുന്നു. സുഹൃത്തുക്കളായ അഭിജിത്ത്, ജിയോ എന്നിവർക്കു പരിക്കേറ്റിട്ടുണ്ട്.

കളമശേരി സ്വദേശികളായ അനന്തു, ഭാര്യ വിഷ്ണുപ്രിയ, രണ്ട് സുഹൃത്തുക്കൾ എന്നിവർ കൊല്ലത്ത് സുഹൃത്തിൻ്റെ വിവാഹത്തിൽ പങ്കെടുത്ത് ആലുവയിലേക്ക് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. അതീവ ഗുരുതരമായി പരിക്കേറ്റ വിഷ്ണുപ്രിയയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നിരുന്നു. കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തിറക്കിയത്.

gnn24x7