gnn24x7

ഫ്രാൻസിൽ പുതിയ പൊലീസ് നിയമം; പ്രതിഷേധക്കാരും പൊലീസും തെരുവില്‍ ഏറ്റുമുട്ടി

0
212
gnn24x7

പാരിസ്: പുതിയ സുരക്ഷാ നിയമനിർമ്മാണത്തിനെതിരെ പ്രതിഷേധിച്ച് ഫ്രാൻ‌സിൽ പതിനായിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി. ശനിയാഴ്ച്ച പ്രതിഷേധക്കാരും പൊലീസും തെരുവില്‍ ഏറ്റുമുട്ടി. 46,000 പേരാണ് പാരീസിൽ മാർച്ച് നടത്തിയത്.

ആര്‍ട്ടിക്കിള്‍ 24 പ്രകാരം ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ഫോട്ടോകള്‍ അവര്‍ക്ക് ”ശാരീരികമോ മാനസികമോ’ ആയി ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ പ്രസിദ്ധീകരിക്കുന്നത് കുറ്റകരമാകുമെന്ന് പുതിയ നിയമത്തിൽ പറയുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ ചിത്രങ്ങള്‍ പങ്കിട്ടാൽ നിയമപ്രകാരം കുറ്റവാളികള്‍ക്ക് ഒരു വര്‍ഷം വരെ തടവും 45,000 യൂറോ പിഴയും ലഭിക്കും ദേശീയ അസംബ്ലി കഴിഞ്ഞയാഴ്ചയാണ് നിയമം പാസാക്കിയത്.

പുതിയ നിയമത്തിനെതിരെ പാരീസില്‍ നടന്ന പ്രകടനത്തില്‍ പ്രതിഷേധക്കാർ കാറുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും തീയിടുകയും ചെയ്തു. കൂടാതെ തീ അണക്കാൻ വന്ന അഗ്‌നിശമനസേനയെ തടസ്സപെടുത്തിയതായും പോലീസുകാർ ആരോപിച്ചു.

കഴിഞ്ഞ ആഴ്ചയായിരുന്നു പാരീസിലെ പൊലീസ് ഉദ്യോഗസ്ഥര്‍ ബ്ലാക്ക് സംഗീത നിര്‍മ്മാതാവായ മൈക്കല്‍ സെക്ലറെ മര്‍ദ്ദിച്ചതിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നത്. ഇതിനെ തുടര്‍ന്ന് വന്‍ പ്രതിഷേധമായിരുന്നു പോലീസിനെതിരെ പാരിസിൽ ഉയര്‍ന്നത്. എന്നാല്‍ പൊലീസിന്റെ ചിത്രങ്ങള്‍ പങ്കിടുന്നത് നിയന്ത്രിക്കുന്ന പുതിയ നിയമം നിര്‍മ്മിക്കുകയായിരുന്നു അധികാരികള്‍ ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here