gnn24x7

ഇമിഗ്രേഷന് ക്യൂ നിൽക്കണ്ട; കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ 
കിയോസ്കുകൾ പ്രവർത്തനം ആരംഭിച്ചു

0
409
gnn24x7

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന വിദേശയാത്രികർക്ക് ഇനി ക്യൂവിൽ കാത്തുനിൽക്കാതെ വേഗത്തിൽ ഇമിഗ്രേഷൻ പൂർത്തിയാക്കാം. വിദേശയാത്രകൾക്കിടയിലെ ഇമിഗ്രേഷൻ ക്യൂ ഒഴിവാക്കാനായി ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാമിൻ്റെ (എഫ്‌ടിഐ – ടിടിപി) ഭാഗമായി വിമാനത്താവളത്തിൻ്റെ രാജ്യാന്തര ടെർമിനലായ ‘ടി 3’ ഡിപ്പാർച്ചർ വെയ്‌റ്റിങ് ഏരിയയിൽ അപേക്ഷിക്കാനും ബയോമെട്രിക് വിവരങ്ങൾ നൽകാനും കഴിയുന്ന കിയോസ്‌കുകൾ സ്ഥാപിച്ചു.നിലവിലെ ഇമിഗ്രേഷൻ കൗണ്ടറുകൾക്ക് പുറമെയുള്ള കിയോസ്‌കുകൾ ഇന്ന് മുതൽ പ്രവർത്തനം ആരംഭിച്ചു.

Follow Us on Instagram!
Stay updated with the latest news and stories from Ireland by following the GNN24X7 IRELAND channel on Instagram:
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

ഫാസ്റ്റ് ട്രാക്ക് ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാമിൽ ചേരുന്നതിലൂടെ ഇന്ത്യൻ പൗരർക്കും ‘ഓവർസീസ് സിറ്റിസൺഷിപ് ഓഫ് ഇന്ത്യ’ (ഒസിഐ) കാർഡ് ഉള്ളവർക്കും അവരുടെ യാത്രകളിൽ സ്‌മാർട്ട് ഗേറ്റുകൾ ഉപയോഗിച്ച് 20 സെക്കൻഡിനുള്ളിൽ ഇമിഗ്രേഷൻ പൂർത്തിയാക്കാം. നിലവിൽ കൊച്ചിക്കുപുറമെ മുംബൈ, ഡൽഹി, ചെന്നൈ, അഹമ്മദാബാദ്, കൊൽക്കത്ത ബംഗളൂരു, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങളിൽ ഈ സംവിധാനമുണ്ട്. കുടുംബത്തോടൊപ്പമുള്ള വിദേശയാത്രകൾക്ക് ഏറെ സഹായകരമാകുന്ന പദ്ധതിയിൽ യാത്രക്കാർക്ക് മൂന്നുവഴികളാണ് ഒരുക്കിയിരിക്കുന്നത്.

ആദ്യത്തേത് ഓൺലൈനായി അപേക്ഷിക്കാം. www.ftittp.mha.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് ആവശ്യമായ രേഖകൾ സഹിതം അപേക്ഷിച്ചാൽ ഏത് വിദേശ യാത്രക്കാരനും ഇതിൽ അംഗമാകാനാകും. അപേക്ഷാഫോമിൽ പറഞ്ഞിരിക്കുന്ന ആവശ്യമായ രേഖകൾ കൈവശമുള്ള ഏതൊരാൾക്കും ഇത് സാധ്യമാണ്. എയർപോർട്ടിലെത്തിയശേഷം അപേക്ഷിക്കാനാകുന്നതാണ് രണ്ടാമത്തെ മാർഗം. തൊട്ടടുത്തുള്ള ഫോറിനേഴ്‌സ് റീജണൽ രജിസ്ട്രേഷൻ (എഫ്ആർആർഒ) ഓഫീസുകൾവഴിയും അപേക്ഷ നൽകാനാകും. അപേക്ഷ നൽകിക്കഴിഞ്ഞാൽ വിരലടയാളവും മുഖം സ്കാൻ ചെയ്യുന്നതുൾപ്പെടെയുള്ള ബയോമെട്രിക് വിവരങ്ങൾ നൽകണം. നൽകിയ വിവരങ്ങൾ വ്യാജമല്ലെന്ന് ഉറപ്പാക്കാനായി പരിശോധനയ്ക്ക് വിധേയമാക്കിയശേഷമായിരിക്കും പദ്ധതിയിൽ അംഗത്വം നൽകുക.

ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ -ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാമിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്: india.ftittp-boi@mha.gov.in ഇ–മെയിൽ വിലാസത്തിൽ ബന്ധപ്പെടാം.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7