gnn24x7

ലോക്ക് ഡൗൺ വകവയ്ക്കാതെ മത്സ്യത്തൊഴിലാളികൾ കൂട്ടമായി കടലിൽ ഇറങ്ങി

0
282
gnn24x7

വിഴിഞ്ഞം: കോറോണ വൈറസ് ബാധ വ്യാപകമായി പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ രാജ്യമെമ്പാടും ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുയാണ്. 

ഇതൊന്നും വകവയ്ക്കാതെ  മത്സ്യത്തൊഴിലാളികൾ കൂട്ടമായി കടലിലിറങ്ങുകയും ശേഷം മീൻ വാങ്ങാൻ എത്തിയവരെകൊണ്ട് തുറമുഖം നിറയുകയും ചെയ്തു.  സംഭവം നടന്നത് വിഴിഞ്ഞം തുറമുഖത്താണ്. 

ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് പെടാപാടുപെട്ടു.  ഇതിനായി തുറമുഖത്തേക്കുള്ള മൂന്ന് റോഡുകളും  പൊലീസ് പൂർണ്ണമായും അടയ്ക്കുകയും ശേഷം ആൾക്കാരെ നിയന്ത്രിക്കുകയായിരുന്നു.

ഈ ലോക്ക് ഡൗൺ  സമയത്തും മീൻ വാങ്ങാൻ എത്തിയവരുടെ തിരക്ക് വളരെ ആശങ്ക ഉയർത്തിയിട്ടുണ്ട്.  കോറോണ വൈറസ് തടയാൻ വേണ്ടി ആവശ്യമില്ലാതെ ആരും പുറത്തിറങ്ങരുതെന്നും കൂട്ടം കൂടരുതെന്നും അകലം പാലിക്കണമെന്നുമുള്ള നിർദ്ദേശങ്ങളെയൊക്കെ കാറ്റിൽ പറത്തിയായിരുന്നു വിഴിഞ്ഞത്തെ തിരക്ക്. 

കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിഴിഞ്ഞത്ത് മത്സ്യബന്ധനം നിർത്തിവച്ചിരുന്നു.  എന്നാൽ കഴിഞ്ഞ ദിവസം കുറച്ചുപേർ കടലിൽ പോയി മത്സ്യബന്ധനം നടത്തിയെങ്കിലും ആരും തടഞ്ഞിരുന്നില്ല. 

അതുകൊണ്ടുതന്നെ ഇന്നലെ കൂടുതൽ പേർ മത്സ്യബന്ധനത്തിന് പോയതാണ് ആകെ വിനയായത്.  വിവരമറിഞ്ഞ് പൊലീസ് എത്തിയെങ്കിലും ജനക്കൂട്ടത്തെ പിരിച്ചുവിടാൻ കഴിഞ്ഞില്ല

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here