gnn24x7

സംസ്ഥാനത്ത് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 415 ആയി

0
287
gnn24x7

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 67 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 415 ആയി. കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത് 85 പേര്‍.

പാലക്കാട് 81 പേരും മലപ്പുറം ജില്ലയില്‍ 51 പേരും ചികിത്സയിലുണ്ട്. മറ്റു ജില്ലകളിലെ കണക്കുകള്‍ പ്രകാരം തിരുവനന്തപുരം 29, കൊല്ലം 15, പത്തനംതിട്ട 10, ആലപ്പുഴ 21, കോട്ടയം 19, ഇടുക്കി 2, എറണാകുളം 15 രോഗികള്‍ ഉണ്ട്.

തൃശ്ശൂര്‍ 18, കോഴിക്കോട് 26, കാസര്‍ഗോഡ് 35 എന്നിങ്ങനെയും രോഗികളും ഉണ്ട്. സംസ്ഥാനത്ത് ഒരു ഉത്തര്‍പ്രദേശ് സ്വദേശിയും ചികിത്സയിലുണ്ട്. കേരളത്തില്‍ ഇന്ന് പത്ത് പേര്‍ക്ക് രോഗ വിമുക്തി ഉണ്ടായിട്ടുണ്ട്.

കോട്ടയം 3, മലപ്പുറം 3, ആലപ്പുഴ 1 പാലക്കാട് 2, എറണാകുളം 1 എന്നിങ്ങനെയാണ് കണക്ക്. ഇന്ന് രോഗം ബാധിച്ചവരില്‍ പാലക്കാട് 29, കണ്ണൂര്‍ 8, കോട്ടയം ആറ്, മലപ്പുറം എറണാകുളം അഞ്ച് വീതം, തൃശ്ശൂര്‍ കൊല്ലം നാല് വീതം, കാസര്‍കോട് ആലപ്പുഴ മൂന്ന് വീതവുമാണ് പോസിറ്റീവ് ആയവരുടെ എണ്ണം.

രോഗം ബാധിച്ചവരില്‍ 27 പേര്‍ വിദേശത്ത് നിന്ന് വന്നതാണ്. തമിഴ്‌നാട് ഒന്‍പത്, മഹാരാഷ്ട്ര 15, ഗുജറാത്ത് അഞ്ച്, കര്‍ണാടക രണ്ട്, പോണ്ടിച്ചേരി, ദില്ലി ഒന്ന് വീതം. സമ്പര്‍ക്കം മൂലം ഏഴ് പേര്‍ക്കും രോഗം പിടിപെട്ടു.


gnn24x7