കോഴിക്കോട്: കോവിഡ് 19 നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന രോഗി മരിച്ചു. കോഴിക്കോട് സ്വകാര്യആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന യുവതിയാണ് ഇന്നലെ രാത്രി മരിച്ചത്. മലപ്പുറം എടപ്പാള്‍ സ്വദേശിയായ ഇരുപത്തിയാറുകാരി അര്‍ബുദ രോഗബാധയായി ചികിത്സയിലായിരുന്നു.
കഴിഞ്ഞ ഇരുപതാം തീയ്യതിയാണ് ഇവർ ദുബായിൽ നിന്ന് എത്തിയത്. 22നാണ് അര്‍ബുദ രോഗ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ യുവതിയെ പ്രവേശിപ്പിച്ചത്. ഇതിനിടയില്‍ കൊവിഡ് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നീരിക്ഷണത്തില്‍ കഴിയവേയാണ് മരണം സംഭവിച്ചത്.
രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇവരുടെ ശ്രവ സാംമ്പിളുകള്‍ കഴിഞ്ഞ ദിവസമാണ് പരിശോധനയ്ക്ക് അയച്ചത്. പരിശോധന ഫലം ഇന്ന് വരാന്‍ ഇരിക്കേയാണ് മരണം. അന്തിമ ഫലം എത്തിയാല്‍ മാത്രമെ മരണ കാരണം സംബന്ധിച്ച് വ്യക്തയുണ്ടാവൂ.









































