തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചത് 1078 പേര്‍ക്ക്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ആയിരം കടക്കുന്നത്. ഇതോടെ ഇതുവരെ രോ?ഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16110 ആയി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.
ഇന്ന് അഞ്ചുപേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.
798 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 65 പേരുടെ ഉറവിടം വ്യക്തമല്ല.
വിദേശത്തു നിന്നെത്തിയവരില്‍ 104 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. മറ്റ് സംസ്ഥാനത്തുനിന്ന് എത്തിയ 115 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
432 പേര്‍ക്ക് രോഗം ഭേദമായി.






































