എറണാകുളം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. എറണാകുളം ആലുവ സ്വദേശി കുഞ്ഞുവീരാനാണ് മരിച്ചത്. ഇദ്ദേഹത്തിന് 67 വയസ്സായിരുന്നു.
ഇക്കഴിഞ്ഞ ജൂലൈ എട്ടിനാണ് കുഞ്ഞുവീരാനെ കളമശ്ശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്ന് മുതല്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.
അതേസമയം എറണാകുളത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 40 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.






































