തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4287 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി. ഇവരില്‍ 3,711 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചിരിക്കുന്നത്. എന്നാൽ ജനങ്ങൾക്ക് ആശ്വാസമേകി രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവും ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇന്ന് 7101 പേര്‍ക്കാണ് രോഗം ഭേദമായത്.
53 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 20 പേര്‍ ഇന്ന് കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1352 ആയി.





































