gnn24x7

കണ്ണൂരില്‍ കൊവിഡ് നിരീക്ഷണത്തിലിരിക്കേ മരിച്ച വ്യക്തിക്ക് കൊവിഡ് സ്ഥിരീകരിച്ചു

0
281
gnn24x7

കണ്ണൂര്‍: കണ്ണൂരില്‍ കൊവിഡ് നിരീക്ഷണത്തിലിരിക്കേ മരിച്ച വ്യക്തിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രി മരിച്ച ഇരിക്കൂര്‍ സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഇരിക്കൂര്‍ പട്ടുവം സ്വദേശി നടുക്കണ്ടി ഉസ്സന്‍ കുട്ടിയാണ് മരിച്ചത്. ഇയാള്‍ക്ക് 72 വയസായിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ച് മരിച്ചവരുടെ എണ്ണം 19 ആയി. ഈ മാസം 9ാം തിയതി മുംബൈയില്‍ നിന്ന് ട്രെയിനിലാണ് ഇയാള്‍ തിരിച്ചെത്തിയത്. തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. തുടര്‍ന്ന് കൊവിഡ് ലക്ഷണങ്ങള്‍ കാണിച്ചതോടെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

നിലവില്‍ ജില്ലയില്‍ 21,728 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 21,544 പേരാണ് വീട്ടിലാണ് നിരീക്ഷണത്തിലുള്ളത്. 284 പേര്‍ക്കാണ് ഇത് വരെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 123 പേരാണ് ചികിത്സയിലുള്ളത്.

gnn24x7