gnn24x7

കേരളത്തില്‍ കോവിഡ് രൂക്ഷമാവുന്നു ഇന്ന് മാത്രം 7354 പേര്‍ രോഗികള്‍

0
416
gnn24x7

തിരുവനന്തപുരം: ദിനംപ്രതി വര്‍ദ്ധിക്കുന്ന കോവിഡ് രോഗികള്‍ കേരളത്തില്‍ കൂടുതല്‍ ആശങ്ക ജനിപ്പിക്കുന്നു. ഇന്ന് മാത്രം കേരളത്തില്‍ 7354 പേര്‍ പുതിയ രോഗികളായി. ചികിത്സയില്‍ മാത്രം ഏകദേശം 60,000 പുതിയ രോഗികള്‍. 24 മണിക്കൂറില്‍ ഏതാണ്ട് 55,000ത്തോളം സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് ഇന്ന് 7354 പേര്‍ രോഗികളായത്. ഇതില്‍ 6364 പേര്‍ക്ക് സമ്പര്‍ക്കം മൂലം രോഗം ബാധിച്ചു. ഇന്ന് രോഗം ബാധിച്ചവരില്‍ 130 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. ഇപ്പോള്‍ കേരളത്തില്‍ നിലവില്‍ 61791 പേര്‍ ചികിത്സയിലുണ്ട്. ഇന്നത്തെ ജില്ലതിരിച്ചുള്ള കണക്കുകള്‍ ഇപ്രകാരമാണ്.

മലപ്പുറം 1040, തിരുവനന്തപുരം 935, എറണാകുളം 859, കോഴിക്കോട് 837, കൊല്ലം 583, ആലപ്പുഴ 524, തൃശൂര്‍ 484, കാസര്‍ഗോഡ് 453, കണ്ണൂര്‍ 432, പാലക്കാട് 374, കോട്ടയം 336, പത്തനംതിട്ട 271, വയനാട് 169, ഇടുക്കി 57. ഇന്ന് മാത്രം ആകെ 22 പേര്‍ മരണമടഞ്ഞു. (ചിത്രം കടപ്പാട്: കൗമുദി ഓണ്‍ലൈന്‍)

gnn24x7