gnn24x7

സ്വർണ്ണക്കടത്തു കേസിൽ എം.ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് അറസ്റ്റു ചെയ്യും

0
311
gnn24x7

കൊച്ചി: സ്വർണ്ണക്കടത്തു കേസിൽ എം.ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് അറസ്റ്റു ചെയ്യും. സ്വർണ്ണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെതിരെ തെളിവ് ലഭിചതിനെ തുടർന്നാണ് അറസ്റ്റു ചെയ്യാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കസ്റ്റംസിന് അനുമതി നൽകിയത്.

ജാമ്യാപേക്ഷ അടുത്ത മാസം രണ്ടിന് പരിഗണിക്കാനിരിക്കെയാണ് ഇ.ഡിയ്ക്ക് പിന്നാലെ കസ്റ്റംസും ശിവശങ്കറിനെ അറസ്റ്റു ചെയ്യാനൊരുങ്ങുന്നത്. ഹർജി ഡിസംബർ രണ്ടിന് പരിഗണിക്കുമ്പോള്‍ സുപ്രീംകോടതി അഭിഭാഷകനായിരിക്കും ശിവശങ്കറിനായി ഹാജരാകുക. നേരത്തെ ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തളളിയിരുന്നു.

gnn24x7