കൊച്ചി: യുവ നടി അന്ന രേഷ്മ രാജനെ സ്വകാര്യ ടെലികോം ജീവനക്കാർ പൂട്ടിയിട്ടെന്ന് പരാതി. മൊബൈൽ സിം മാറ്റുന്നതുമായി ബന്ധപ്പെട്ട ആവശ്യത്തിന് ടെലികോം സേവന കേന്ദ്രത്തിൽ എത്തിയപ്പോഴായിരുന്നു സംഭവം. ഓഫിസ് ജീവനക്കാരിയുമായി സംസാരിച്ചു തെറ്റിയതോടെ ഷട്ടർ താഴ്ത്തി പൂട്ടിയിടുകയും കയ്യിൽപിടിച്ചുവലിച്ചെന്നും നടി ആരോപിച്ചു.
“എന്നോടു കയർത്ത പെൺകുട്ടിയുടെ ഫോട്ടോ എടുത്തതിന്റെ പേരിൽ ഗുണ്ടായിസം കാണിക്കുകയായിരുന്നു. നടിയാണെന്നു പറയാതെ സാധാരണ പെൺകുട്ടി എന്ന നിലയിലാണ് ഷോറൂമിൽ പോയത്. കയ്യിൽ പിടിച്ചു വലിച്ചപ്പോൾ നഖം തട്ടി മുറിവേറ്റു.ഉടനെ പിതാവിന്റെ സുഹൃത്തുക്കളെ അറിയിച്ചു, അവർ സ്ഥലത്തെത്തി. തുടർന്നു പൊലീസ് സ്റ്റേഷനിൽ പോയെങ്കിലും പരാതി നൽകിയില്ല. ആക്രമിച്ച പെൺകുട്ടി മാപ്പു പറഞ്ഞു” നടി വിശദീകരിച്ചു.
25 വയസ്സിൽ താഴെ പ്രായമുള്ള പെൺകുട്ടിയുടെ അപക്വ പെരുമാറ്റമായി കരുതി ക്ഷമിച്ചെന്നും നടി കൂട്ടിച്ചേർത്തു. സംഭവവുമായി ബന്ധപ്പെട്ട് അവർ ആലുവ പൊലീസിൽ പരാതി നൽകി. പരാതിയിൽ രാത്രിയോടെ ഒത്തുതീർപ്പായി








































