gnn24x7

കൊറോണ വൈറസ് ബാധ സംശയിച്ച് ഡോക്ടറേയും ഭാര്യയെയും ഫ്‌ളാറ്റില്‍ പൂട്ടിയിട്ടു

0
331
gnn24x7

തൃശ്ശൂര്‍: കൊറോണ വൈറസ് ബാധ സംശയിച്ച് ഡോക്ടറേയും ഭാര്യയെയും പൂട്ടിയിട്ട ഫ്ലാറ്റ് ഭാരവാഹികളെ അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ മുണ്ടുപാലത്താണ് സംഭവം. ഡോക്ടറെയും ഭാര്യയേയും മുറിയില്‍ പൂട്ടിയിട്ട ഭാരവാഹികള്‍ വാതിലിനു മുന്നില്‍ ‘കൊറോണ’ എന്നെഴുതിയ ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തിരുന്നു.

സൗദിയിലുള്ള മകനെ സന്ദര്‍ശിച്ച ശേഷം നാട്ടില്‍ മടങ്ങിയെത്തിയതായിരുന്നു ഇവര്‍. ഡോക്ടര്‍ക്കും ഭാര്യയ്ക്കും കൊറോണയില്ലെന്നാണ് പ്രാഥമിക പരിശോധന ഫലം.  ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. തൃശ്ശൂര്‍ ഈസ്റ്റ് പോലീസാണ് ഫ്ലാറ്റ് അസോസിയേഷന്‍ ഭാരവാഹികളെ അറസ്റ്റ് ചെയ്തത്.

gnn24x7