തിരുവനന്തപുരം : കൊച്ചി, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിലെ ഇതിലെ കോവിഡ നോഡൽ ഓഫീസർമാർ രാജിവെച്ചു.ചുമതലകളിൽ നിന്ന് തങ്ങൾ പിന്മാറുകയാണ് എന്ന് പറഞ്ഞ് അവർ രേഖാമൂലം കത്ത് നൽകി. കഴിഞ്ഞദിവസം കോവിഡ് രോഗിയെ പുഴുവരിച്ചു എന്ന കേസിൽ തിരുവനന്തപുരം കോവിഡ് നോഡൽ ഓഫീസറെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധം രേഖപ്പെടുത്തിയാണ് മറ്റുള്ളവർ രാജിവച്ചത്.മറ്റ് മെഡിക്കൽ കോളേജിലെ നോഡൽ ഓഫീസർമാരും ചുമതല ഒഴിയുമെന്ന് കേരള ഗവ. മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.ജി.എം.സി.ടി.എ.) പറഞ്ഞു.
ഈ കാര്യം ചർച്ച ചെയ്യുന്നതിനായി ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചറുമായി ചർച്ചകൾ തുടർന്നുവെങ്കിലും കാര്യമായ മാറ്റങ്ങൾ ഒന്നും ഉണ്ടായില്ല. ഇതേതുടർന്നാണ് മറ്റ് മെഡിക്കൽ കോളേജുകളിലെ ചാർജിൽ ഉണ്ടായിരുന്ന കോവിഡ നോട് ഓഫീസർമാർ അടക്കമുള്ളവർ രാജിവെച്ച് സ്ഥാനമൊഴിയാൻ തീരുമാനിച്ചത്. ഓരോ മെഡിക്കൽ കോളേജുകളിലും രണ്ടോമൂന്നോ നോഡൽ മെഡിക്കൽ ഓഫീസർമാരാണ് കോവിഡ് പരീക്ഷയ്ക്കായി ജോലിചെയ്യുന്നത്.







































