കേരളത്തിൽ സര്‍ക്കാരിന്‍റേത് മോശം പ്രകടനമാണെന്നും മുഖ്യമന്ത്രിക്ക് പത്തില്‍ മൂന്ന് മാര്‍ക്ക് പോലും നല്‍കാനാവില്ലെന്നും ഇ ശ്രീധരൻ വിമര്‍ശിച്ചു. ബിജെപിയിൽ ചേരാൻ തീരുമാനിച്ചതിന് പിന്നാലെ ഏഷ്യാനെറ്റ് ന്യൂസിനോടാണ് ഇ ശ്രീധരന്‍റെ പ്രതികരണം.
യുഡിഎഫ്- എല്‍ഡിഎഫ് പക്ഷത്ത് ചേരില്ലെന്നും സംസ്ഥാനത്ത് പരാജയം ഏറ്റുവാങ്ങിയ പാര്‍ട്ടികളാണ് സിപിഐഎമ്മും കോണ്‍ഗ്രസും എന്നും ഇ ശ്രീധരൻ വിമര്‍ശിച്ചു. മുഖ്യമന്ത്രി അധികാരം ആര്‍ക്കും വിട്ടുകൊടുക്കുന്നില്ലെന്നും, മന്ത്രിമാർക്ക് ഒന്നും ചെയ്യാൻ സ്വാതന്ത്ര്യം ഇല്ലെന്നും ഇ ശ്രീധരൻ പറഞ്ഞു. കൂടാതെ ജനങ്ങളുമായി മുഖ്യമന്ത്രിക്ക് സമ്പര്‍ക്കം കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ ഔദ്യോഗിക ജീവിതം കഴിഞ്ഞതിനെ തുടർന്ന് ഇനി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയത്തിലേക്ക് ഇറങ്ങി സംസ്ഥാനത്തിന് വേണ്ടി നല്ലത് ചെയ്യണമെന്നും ശ്രീധരന്‍ പറഞ്ഞു.





































