gnn24x7

തലവരിപ്പണക്കേസ്‌ : സിഎസ്ഐ സഭാ ആസ്ഥാനത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന

0
276
gnn24x7

തിരുവനന്തപുരത്തെ സി എസ് ഐ സഭാ ആസ്ഥാനത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. കാരക്കോണം മെഡിക്കൽ കോളേജ് കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടക്കുന്നത്. ഒരേ സമയം നാലിടങ്ങളിൽ ആണ് പരിശോധന നടക്കുന്നത്.

സി എസ് ഐ സഭയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് മുൻപ് തന്നെ വലിയ രീതിയിലുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. കാരക്കോണം മെഡിക്കൽ കോളജിലെ തലവരിപ്പണവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസും രജിസ്റ്റർ ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പുതിയ പരിശോധന.

പാളയം എൽഎംഎസ് ആസ്ഥാനത്ത് രാവിലെ മുതൽ കൊച്ചിയിൽ നിന്നുള്ള ഇ ഡി സംഘം പരിശോധന നടത്തിവരികയാണ്. കൂടാതെ സി എസ് ഐ സഭാ സെക്രട്ടറി ടി ടി പ്രവീണിന്റെ രണ്ട് വീടുകളിലും കാരക്കോണം മെഡിക്കൽ കോളജ് ഡയറക്ടർ ബെന്നറ്റ് എബ്രഹാമിന്റെ വസിതിയിലും ഇ ഡിയുടെ പരിശോധന നടക്കുകയാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here