കോഴിക്കോട്: ഇരിങ്ങലിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് മരണം. കണ്ണൂർ താണ സ്വദേശി സുബൈദാസിൽ ആഷിക്ക് (46) മകൾ ആയിഷ (18) എന്നിവരാണ് മരിച്ചത്. രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. മാങ്ങൂൽ പാറയിൽ കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയായിരുന്നു അപകടം.
ഇന്ധനമിറക്കി വരികയായിരുന്ന ടാങ്കർ ലോറി നിയന്ത്രണം വിട്ട് റോഡിന്‍റെ എതിർ വശത്തേക്ക് കയറിയിരുന്നു. ഈ സമയം ആഷിക്കും കുടുംബവും സഞ്ചരിച്ച കാർ ലോറിയുടെ പിന്നിലിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്.
അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ആഷിക്ക് വഴിമധ്യേ തന്നെ മരിച്ചു. വടകര ആശുപത്രിയിൽ വച്ചായിരുന്നു ആയിഷയുടെ മരണം. ആഷികിന്‍റെ മകൻ മുഹമ്മദ് സാലിഹ് ആഷിക്കിന്റെ ഭാര്യയുടെ ഉമ്മയുടെ സഹോദരി ശുഹൈബ എന്നിവരാണ് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നത്.
അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ദീർഘനേരം ഗതാഗത സ്തംഭിച്ചു.

































