കോഴിക്കോട്: പ്രണയിച്ച് വിവാഹം കഴിച്ചതിന് കോഴിക്കോട് കൊയിലാണ്ടിയിൽ പട്ടാപകൽ കാര്‍ തടഞ്ഞു നിർത്തി എട്ടംഗസംഘം ആക്രമിച്ചു. മുഹമ്മദ് സ്വാലിഹ് എന്ന യുവാവ് പ്രേമിച്ചു വിവാഹം കഴിച്ചു കാറിൽ വരികയായിരുന്നു. കാർ തടഞ്ഞ് നിർത്തി പെൺകുട്ടിയുടെ അമ്മാവന്മാരും കൂട്ടരും ആണ് ആക്രമിച്ചത്.
മുഹമ്മദ് സ്വാലിഹിനെയും ഭാര്യയെയും വാഹനത്തിലുണ്ടായിരുന്ന സുഹൃത്തുക്കളേയും ആക്രമികൾ വടിവാളും ഇരുമ്പ് പൈപ്പും ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിച്ചാണ് ആക്രമിച്ചത്. കൊയിലാണ്ടി സ്‌റ്റേഷൻ പരിധിയിലെ നടേരി എന്ന സ്ഥലത്ത് ഇന്നലെയാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ വീട്ടുകാർക്ക് ഈ വിവാഹത്തിന് താല്പര്യം ഉണ്ടായിരുന്നില്ല. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.