തിരുവനന്തപുരം: കോവിഡ് ബാധിച്ച് കേരളത്തില്‍ ആദ്യമായി ഒരു ഡോക്ടര്‍ മരിച്ചു. തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ സ്വകാര്യ ക്ലിനിക്ക് (കെ.ബി.എം. ആശുപത്രി) ഉടമയായിരുന്ന മണക്കാട് കല്ലാട്ട്മുക്ക് ജൂബിലി നഗര്‍ പാംവ്യൂവില്‍ ഡോ.എം.എസ്. ആബ്ദീന്‍ (73) ആണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്. കഴിഞ്ഞ വെള്ളിയാഴ്ച കടുത്ത ശ്വാസം മുട്ടല്‍മൂലം ഇദ്ദേഹത്തെ കിംസില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ചികിത്സയില്‍ കഴിയുന്നതിനിടെയാണ് ഡോക്ടര്‍ ഞായറാഴ്ച മരണമടഞ്ഞത്.







































