കോഴിക്കോട്: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ. കെ രാമചന്ദ്രന്‍ മാസ്റ്റര്‍ (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. എ.കെ ആന്റണിമന്ത്രിസഭയില്‍ ഭക്ഷ്യ- സിവില്‍ സപ്ലൈസ് മന്ത്രിയായും ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായും കെ. കെ രാമചന്ദ്രന്‍ മാസ്റ്റര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
എ.ഐ.സി.സി അംഗവും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായിരുന്ന അദ്ദേഹം 27 വര്‍ഷക്കാലം കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി മണ്ഡലങ്ങളെ പ്രതിനിധീകരിച്ചു. 2011ല്‍ ഇദ്ദേഹം കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ടിരുന്നു. മൃതദേഹം കോഴിക്കോട് കക്കോടിയിലെ വീട്ടില്‍ സംസ്‌കരിക്കും.









































