ആലപ്പുഴ കായംകുളത്ത് വലിയഴീക്കലില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ നാല് പേർ വള്ളം മുങ്ങി മരിച്ചു. സുനില്‍ ദത്ത്, സുദേവന്‍, തങ്കപ്പന്‍, ശ്രീകുമാര്‍ എന്നിവരാണ് ഓംകാരം എന്ന വള്ളം മുങ്ങി മരിച്ചത്. രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം.
തിരയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പതിനാറ് മത്സ്യത്തൊഴിലാളികളടങ്ങിയ വള്ളമാണ് അപകടത്തിൽ പെട്ടത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഇവർ മത്സബന്ധനത്തിന് പോയത്.




































