ഭോപ്പാൽ: ഇന്ത്യയിലെ ഒരു വലിയ ജനത മുഴുവൻ കൊവിഡ് വാക്സിൻ വേണ്ടി കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന ഈ സന്ദർഭത്തിൽ വാക്സിൻ വരുന്നതിനുമുമ്പ് ഇതാ വ്യാജന്മാർ രംഗപ്രവേശനം നടത്തിയിരിക്കുന്നു. വാക്സിനേഷന്റെ പേരിൽ വൻ തട്ടിപ്പ് നടത്താനുള്ള പദ്ധതിയും ആയിട്ടാണ് ഒരു സംഘം ഇറങ്ങിത്തിരിച്ചിരിക്കുന്നത്. 500 രൂപ നൽകി കോവിസ് വാക്സിനേഷന് രജിസ്റ്റർ ചെയ്താൽ വാക്സിനേഷൻ ആദ്യം ലഭിക്കുമെന്നാണ് പുതിയ തട്ടിപ്പ്. ഭോപ്പാലിൽ ഇത്തരം തട്ടിപ്പ് കാർ സജീവം.
ഇത്തരത്തിൽ തട്ടിപ്പിനിരയായ നിരവധി പരാതികളാണ് കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ഭോപ്പാൽ പോലീസിൽ ലഭ്യമായത്. ഒരു ഫോൺ കോൾ, അല്ലെങ്കിൽ ഒരു മെസ്സേജ് എന്നീ രീതിയിൽ 500 രൂപ താഴെക്കാണുന്ന ഇന്ന് അക്കൗണ്ടിൽ അടച്ച് പേര് രജിസ്റ്റർ ചെയ്താൽ കൊവിഡ് വാക്സിനേഷൻ ആദ്യം ലഭ്യമാകുമെന്നാണ് മെസ്സേജിൽ ഉണ്ടാവാറുള്ളത്. കുറെ പേർക്ക് ഫോൺകോളിൽ വിളിച്ച് ആവശ്യപ്പെട്ടതായും പരാതിയുണ്ട്. ഭോപ്പാലിലെ ഒരു കുടുംബനാഥന് ഫോൺകോൾ വരികയും ഉടനെതന്നെ പേര് രജിസ്റ്റർ ചെയ്താൽ കുടുംബത്തിലെ എല്ലാവർക്കും ആദ്യം തന്നെ വാക്സിനേഷൻ ലഭ്യമാകും എന്നാണ് ഫോൺ കോളിലൂടെ അറിയിച്ചത്.
ഒരു കോളേജ് വിദ്യാർത്ഥിക്ക് ഇത്തരത്തിലൊരു ഫോൺകോൾ വരികയും കോളേജ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഉള്ള വിവരശേഖരണത്തിന് ഭാഗമായാണ് വിളിക്കുന്നത് എന്ന് പറഞ്ഞാണ് ഫോൺ കോൾ വിദ്യാർത്ഥിക്ക് ലഭിച്ചത്. തുടർന്ന് വിദ്യാർത്ഥിയുടെ അക്കൗണ്ട് വിവരങ്ങളും എടിഎം വിവരങ്ങളും മറ്റും ചോദിക്കുകയുണ്ടായി എന്നും വിദ്യാർത്ഥി പറയുന്നു.
ഇത്തരത്തിൽ പല രീതിയിലുള്ള തട്ടിപ്പുകളും നടക്കാൻ സാധ്യതയുണ്ടെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. വാക്സിനേഷൻ വിതരണം കരിഞ്ചന്തയിലോ മറ്റ് രഹസ്യ മാർഗ്ഗങ്ങളിലൂടെ സ്വീകരിക്കുന്നത് അതീവ അപകടം ആണ് . വാക്സിനേഷൻ എന്ന പേരിൽ വ്യാജമായ പലതും നൽകി കബളിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നും വാക്സിനേഷനുകൾ സർക്കാരിൻറെ നേതൃത്വത്തിൽ ആരോഗ്യപ്രവർത്തകർ മാത്രമേ വിതരണം ചെയ്യുകയും പോലീസ് അറിയിച്ചു.







































