gnn24x7

സൗജന്യ കിറ്റ് ഏപ്രില്‍വരെ തുടര്‍ന്നേക്കുമെന്ന് സര്‍ക്കാര്‍

0
305
gnn24x7

തിരുവനന്തപുരം: കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും അടുത്ത ഏപ്രില്‍വരെ സൗജന്യ കിറ്റുകള്‍ നല്‍കുമെന്ന് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കൊറോണ കാലഘട്ടം മുഴുവന്‍ ജനങ്ങളെ സഹായിക്കണമെന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്നാണ് പിണറായിവിജയന്‍ വെളിപ്പെടുത്തി. കൂടാതെ ഇതോടൊപ്പം ജനങ്ങളെ സഹായിക്കുന്ന ക്ഷേമപെന്‍ഷനുകളും അതതു മാസം വിതരണം ചെയ്യുമെന്നും ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു.

സൗജന്യ കിറ്റു വിതരണത്തിന് വന്‍തുക വേണ്ടിവരുമെങ്കിലും സര്‍ക്കാര്‍ അത് വേണ്ട വിധത്തില്‍ തുടരുമെന്നാണ് അറിയുന്നത്. അടുത്ത ഏപ്രില്‍ മാസത്തോടുകൂടി വാക്‌സിനേഷനുകള്‍ വന്ന് ജനജീവിതം സാധാരണ നിലയിലാവുന്നതുവരെ സര്‍ക്കാര്‍ പൊതുജനത്തിന് കൂടെ നില്‍ക്കാനാണ് പദ്ധതിയെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

gnn24x7