gnn24x7

ന്യൂഡൽഹി തണുത്തു വിറയ്ക്കുന്നു : താപനില 5 മുതൽ 7 വരെ

0
229
gnn24x7

ന്യൂഡൽഹി: ഇന്ത്യയുടെ തലസ്ഥാനമായ ന്യൂ ഡൽഹി തണുത്തു വിറയ്ക്കുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ന്യൂഡൽഹിയിലെ താപനില 12 നും 15 നും ഇടയിൽ ആയിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് ദിവസമായി താപനില 10 നും 7 നും ഇടയിൽ ആയി തുടരുന്നു. ഇനി വരുന്ന രണ്ടു ദിവസങ്ങളിൽ ന്യൂഡൽഹിയിൽ അതിശൈത്യം ആയിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷകർ പ്രഖ്യാപിച്ചു.

സാധാരണ ഡിസംബർ മാസത്തോടുകൂടി ന്യൂഡൽഹിയിൽ തണുപ്പ് വർധിക്കുന്നത് പതിവാണ്. ഹിമാലയത്തിനോട് ചേർന്ന പ്രദേശങ്ങളിൽ ഉണ്ടാവുന്ന കാലാവസ്ഥാവ്യതിയാനം ഏറ്റവും ആദ്യം ബാധിക്കുന്നത് ന്യൂഡൽഹി പ്രാന്തപ്രദേശങ്ങളിൽ ആണ് . ഇത്തവണയും പതിവ് രീതിയിൽ തന്നെ കാലാവസ്ഥയിൽ കാര്യമായ വ്യത്യാസങ്ങൾ കാണിച്ചു തുടങ്ങി. മിക്കദിവസങ്ങളിലും അർദ്ധരാത്രി 10:00 മണി കഴിയുന്നതോടെ താപനില എത്തുന്നത് 7 ലും 5 ലും ആണ്. എന്നാൽ പുലർച്ചെ രണ്ടു മണിമുതൽ 9 മണിവരെ താപനില 8 – 9 നും ഇടയിലാണ് കാണപ്പെടുന്നത്. ഉച്ചയോടുകൂടി ഒരു പന്ത്രണ്ട് പതിമൂന്ന് വരെ താപനില ഉയരും എങ്കിലും ഉച്ച കഴിഞ്ഞ് വീണ്ടും താപനില കുറയുന്നതായാണ് കാണപ്പെടുന്നത്. ഇത്ര ചുരുങ്ങിയ സമയത്തിനുള്ളിൽ കാലാവസ്ഥാ വ്യതിയാനം സംഭവിക്കുന്നത് പകർച്ചവ്യാധികൾ പടരുന്നതിനും മറ്റു ശാരീരിക അസ്വാസ്ഥ്യങ്ങൾ ഉണ്ടാവാനും സാഹചര്യമൊരുക്കും എന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി .

വ്യാഴം വെള്ളി ശനി ദിവസങ്ങളിൽ ന്യൂ ഡൽഹിയിലെ കാലാവസ്ഥ താപനില പൂജ്യത്തിനും അഞ്ചിനുമിടയിൽ ആവാൻ സാധ്യതയുണ്ട്. ചിലപ്പോഴത് മൈനസ് താപനിലയിലേക്ക് എത്തിച്ചേരുവാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് ലഭിക്കുന്നത്. കർഷക സമര മുഖത്ത് അണിനിരക്കുന്ന നിരവധി വൃദ്ധ കർഷക പ്രവർത്തകർക്ക് ഈ കാലാവസ്ഥ വളരെയധികം ഭീകരമായ അന്തരീക്ഷം ആണ് സൃഷ്ടിക്കുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here