gnn24x7

സ്വര്‍ണ വിലയിൽ വര്‍ധന; പവന് 240 രൂപ കൂടി ഒരു പവൻ സ്വര്‍ണത്തിന് 35,240 രൂപ

0
834
gnn24x7

കൊച്ചി: സ്വര്‍ണ വിലയിൽ വര്‍ധന. പവന് 240 രൂപ കൂടി ഒരു പവൻ സ്വര്‍ണത്തിന് 35,240 രൂപയാണ് വില. ഒരു ഗ്രാമിന് 4405 രൂപയും. ഇന്നലെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വര്‍ണ വില. കഴിഞ്ഞ 8 മാസത്തിനിടെയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് സ്വർണ്ണത്തിന് ഇന്നലെ രേഖപ്പെടുത്തിയത്.

പവന് 480 രൂപ കുറഞ്ഞു ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 35,000 രൂപയായിരുന്നു സ്വർണ്ണത്തിന് ഇന്നലെ രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് നടത്തിയത്. ഒരു പവന് കഴിഞ്ഞ വര്‍ഷം 42,000 രൂപവരെ എത്തിയിരുന്നു.

gnn24x7