gnn24x7

ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി സ്വർണ കവർച്ച

0
428
gnn24x7

തിരുവനന്തപുരം: തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ച് ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി മുളകുപൊടിയെറിഞ്ഞ ശേഷം വെട്ടിപ്പരിക്കേൽപ്പിച്ച് നൂറു പവനോളം സ്വർണം കവർന്നു. വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം നടന്നത്.

സ്വർണാഭരണങ്ങൾ നിർമിച്ച് ജ്വല്ലറിക്ക് നൽകുന്ന മഹാരാഷ്ട്ര സ്വദേശി സമ്പത്താണ് ആക്രമണത്തിനിരയായത്. ആറ്റിങ്ങലിലെ ഒരു സ്വർണക്കടയിലേക്ക് നൽകാനുള്ള സ്വർണം കൊണ്ടു വരുമ്പോഴാണ് സമ്പത്തിനു നേരെ ആക്രമണം ഉണ്ടായത്. സമ്പത്തിന്റെ കൂടെ ഡ്രൈവറും ഉണ്ടായിരുന്നു.

രണ്ട് കാറുകളിലായി എത്തിയ അജ്ഞാതസംഘം വഴിയിൽ വച്ച് കാർ തടഞ്ഞു നിർത്തിയ ശേഷം മുളകുപൊടി എറിഞ്ഞ് ഭീതി പരത്തി എന്നിട്ട് സ്വർണം മോഷ്ടിക്കുകയായിരുന്നു.

gnn24x7