gnn24x7

എം.ശിവശങ്കറിനെ നാളെയും എന്‍.ഐ.എ ചോദ്യം ചെയ്യും

0
215
gnn24x7

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി സെക്രട്ടറി എം.ശിവശങ്കറിനെ നാളെയും എന്‍.ഐ.എ ചോദ്യം ചെയ്യും. നാളെ രാവിലെ 10 മണിക്ക് ശിവശങ്കര്‍ എന്‍.ഐ.എ ഓഫീസില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസയച്ചു.

അതേസമയം കേസുമായി ബന്ധപ്പെട്ടുള്ള സ്വാഭാവിക നടപടിയാണിതെന്ന് ശിവശങ്കറിന്റെ അഭിഭാഷകനായ രാജീവ് പറഞ്ഞു.

അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കുന്നുണ്ട്. അറിയാവുന്ന എല്ലാ കാര്യങ്ങളും പറയാന്‍ തയ്യാറാണെന്ന് ശിവശങ്കര്‍ പറഞ്ഞിട്ടുണ്ട്. സ്വര്‍ണ്ണക്കടത്തില്‍ ഇടപെട്ടിട്ടില്ല. ഒന്നും മറച്ചുവെക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ശിവശങ്കറെ എന്‍.ഐ.എ ഇന്നത്തെ ചോദ്യം ചെയ്യലിനുശേഷം വിട്ടയച്ചു. കൊച്ചി എന്‍.ഐ.എ ഓഫിസില്‍ നീണ്ട ഒന്‍പതു മണിക്കൂറത്തെ ചോദ്യം ചെയ്യലിനു ശേഷമാണ് വിട്ടയച്ചത്.

കൊച്ചിയിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കൊപ്പം എന്‍ഐഎ ദക്ഷിണേന്ത്യന്‍ മേധാവി കെ.ബി. വന്ദന, ബെംഗളൂരുവില്‍ നിന്നുള്ള എന്‍ഐഎ ഉദ്യോഗസ്ഥര്‍ എന്നിവരും ചോദ്യം ചെയ്യലില്‍ പങ്കെടുത്തു.

തിരുവനന്തപുരത്ത് വച്ച് നടത്തിയ ചോദ്യം ചെയ്യലില്‍ നല്‍കിയ മൊഴികളിലെ വൈരുധ്യങ്ങളില്‍ വ്യക്തത തേടാനാണ് എന്‍.ഐ.എയുടെ പ്രധാന ശ്രമം. മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കാതെ സ്വന്തം വാഹനത്തില്‍ കൊച്ചിയിലെത്തിയാണ് ശിവശങ്കര്‍ ചോദ്യം ചെയ്യലിന് ഹാജരായത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here