gnn24x7

നയതന്ത്ര ബാഗേജിലെ സ്വർണക്കടത്ത് കേസ് പ്രതി സരിത്തുമായി എൻ.ഐ.എ സംഘം തിരുവനന്തപുരത്ത്

0
282
gnn24x7

തിരുവനന്തപുരം: നയതന്ത്ര ബാഗേജിലെ സ്വർണക്കടത്ത് കേസ് പ്രതി സരിത്തുമായി എൻ.ഐ.എ സംഘം തിരുവനന്തപുരത്ത്. തെളിവെടുപ്പിനായാണ് സരിത്തിനെ ചൊവ്വാഴ്ച രാവിലെ എൻ.ഐ.എ സംഘം തിരുവനന്തപുരത്തെത്തിച്ചത്. കൊച്ചിയിൽനിന്നും രാവിലെ സരത്തിനെ പേരൂർക്കട പൊലീസ് ക്ലബ്ബിൽ എത്തിച്ചു.

തിരുവല്ലത്തെ സരിത്തിന്‍റെ വീട്ടിലടക്കം ഇന്ന് തെളിവെടുപ്പ് നടത്തും. രണ്ടാംഘട്ട തെളിവെടുപ്പാണിത്. രണ്ടു ദിവസം മുമ്പ് സ്വപ്നയെയും സന്ദീപിനെയും തിരുവനന്തപുരത്തെത്തിച്ച് തെളിവെടുത്തിരുന്നു. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്തിന്‍റെ ആസൂത്രണത്തിൽ സരിത്തിനും നിർണായകമായ പങ്കുണ്ടെന്നാണ് എൻ.ഐ.എ സംഘത്തിന്‍റെ കണ്ടെത്തൽ.

വാടകവീടുകള്‍ സ്വര്‍ണ കൈമാറ്റ കേന്ദ്രങ്ങൾ; കൈമാറ്റം ഏഴിടത്ത്
തി​രു​വ​ന​ന്ത​പു​രം: സ്വ​പ്‌​ന​യും സം​ഘ​വും തി​രു​വ​ന​ന്ത​പു​ര​ത്ത് വാ​ട​ക​വീ​ടു​ക​ള്‍ എ​ടു​ത്തു​കൂ​ട്ടി​യ​ത് സ്വ​ര്‍ണം കൈ​മാ​റാ​നു​ള്ള കേ​ന്ദ്ര​ങ്ങ​ളാ​ക്കാ​നാ​ണെ​ന്ന് എ​ന്‍.​ഐ.​എ നി​ഗ​മ​നം. അ​ഞ്ച് മാ​സ​ത്തി​നി​ടെ സ്വ​പ്‌​ന വാ​ട​ക​ക്കെ​ടു​ത്ത​ത് ര​ണ്ട് വീ​ട് ഉ​ള്‍പ്പെ​ടെ നാ​ല് കെ​ട്ടി​ട​ങ്ങ​ള്‍. സ​ന്ദീ​പി​​​​െൻറ ബ്യൂ​ട്ടി പാ​ര്‍ല​റും വ​ര്‍ക്​​ഷോ​പ്പും ഉ​ള്‍പ്പെ​ടെ ഏ​ഴി​ട​ങ്ങ​ളി​ല്‍ ​െവ​ച്ച് സ്വ​ര്‍ണം കൈ​മാ​റി. സ്വ​ര്‍ണം കൊ​ണ്ടു​പോ​കാ​ന്‍ യു.​എ.​ഇ കോ​ണ്‍സു​ലേ​റ്റി​​​​െൻറ വാ​ഹ​ന​വും മ​റ​യാ​ക്കി.

ഫൈ​സ​ൽ ഫ​രീ​ദ് സി​നി​മ നി​ർ​മാ​ണ​ത്തി​നും പ​ണ​മി​റ​ക്കി​യ​താ​യി സൂ​ച​ന
കൊ​ച്ചി: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ളി​ലൊ​രാ​ളാ​യ ഫൈ​സ​ൽ ഫ​രീ​ദ് സി​നി​മ നി​ർ​മാ​ണ​ത്തി​നും പ​ണ​മി​റ​ക്കി​യ​താ​യി സൂ​ച​ന. നാ​ല് സി​നി​മ​യു​ടെ നി​ർ​മാ​ണ​ത്തി​ന്​ ഇ​യാ​ൾ ഹ​വാ​ല പ​ണം ചെ​ല​വ​ഴി​ച്ചെ​ന്നാ​ണ് വി​വ​രം. അ​ടു​ത്ത​കാ​ല​ത്ത് പു​റ​ത്തി​റ​ങ്ങി​യ ചി​ത്ര​വും ഇ​തി​ലു​ണ്ട്. ന്യൂ​ജ​ൻ സം​വി​ധാ​യ​ക​​​​െൻറ ചി​ത്ര​ത്തി​നും പ​ണം മു​ട​ക്കി​യ​താ​യി സൂ​ച​ന​യു​ണ്ട്.

സഹായികളിൽ വിമാന, വിമാനത്താവള ജീവനക്കാർ
തി​രു​വ​ന​ന്ത​പു​രം: ന​യ​ത​ന്ത്ര ചാ​ന​ലി​ലൂ​ടെ​യു​ള്ള സ്വ​ര്‍ണ​ക്ക​ട​ത്തി​ന് പ്ര​തി​ക​ള്‍ക്ക് എ​യ​ര്‍ലൈ​ന്‍സ് ജീ​വ​ന​ക്കാ​രു​ടെ സ​ഹാ​യ​വും ല​ഭി​ച്ചെ​ന്ന് സൂ​ച​ന. ഇ​തി​​​​െൻറ ഭാ​ഗ​മാ​യി എ​മി​റേ​റ്റ്‌​സ് തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള മാ​നേ​ജ​രു​ടെ മൊ​ഴി​യെ​ടു​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്​ ക​സ്​​റ്റം​സും എ​ന്‍.​ഐ.​എ​യും. സാ​ധ​ന​ങ്ങ​ള്‍ അ​യ​ക്കാ​ന്‍ വി​ദേ​ശ​ത്തു​ള്ള ഫൈ​സ​ല്‍ ഫ​രീ​ദി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള അ​റ്റാ​ഷെ​യു​ടെ ക​ത്ത് വ്യാ​ജ​മാ​യി നി​ര്‍മി​ച്ച​തെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍ന്നാ​ണ് പു​തി​യ നീ​ക്കം. ഈ ​ക​ത്തി​ല്‍ ഔ​ദ്യോ​ഗി​ക ഒ​പ്പോ മു​ദ്ര​യോ ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നി​ട്ടും മ​റ്റു പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്താ​തെ എ​ന്തു​കൊ​ണ്ട് ബാ​ഗേ​ജ് അ​യ​ച്ചു എ​ന്നാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here