gnn24x7

പൗരത്വ നിയമത്തിനെതിരെയുള്ള പ്രമേയം നിയമസഭയില്‍ വായിച്ച് ഗവര്‍ണര്‍

0
233
gnn24x7

തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരായ പ്ര മേയം നിയമസഭയില്‍ ഗവര്‍ണര്‍ വായിച്ചു.

പ്രമേയം അംഗീകരിക്കുന്നില്ലെങ്കിലും മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം താനിത് വായിക്കുകയാണ് എന്ന് പറഞ്ഞു കൊണ്ടാണ് ഗവര്‍ണര്‍ പ്രമേയം വായിച്ചത്.
ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനെതിരെ പ്രതിപക്ഷം നിയമസഭയക്ക് പുറത്തിറങ്ങി പ്രതിഷേധിക്കുന്നതിനിടയിലാണ് ഗവര്‍ണര്‍ പ്രമേയം വായിച്ചത്.

നിയമസഭയുടെ പുറത്ത് ഗവര്‍ണര്‍ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം നടക്കവെയാണ് ഗവര്‍ണര്‍ പ്രമേയം വായിച്ചത്.
ഗവര്‍ണക്കെതിരെ കടുത്ത പ്രതിഷേധമുയര്‍ത്തിയ പ്രതിപക്ഷം ഗവര്‍ണര്‍ പ്രസംഗം ആരംഭിച്ചതോടെ സഭ ബഹിഷ്‌കരിച്ചു. സഭയുടെ നടുത്തളത്തിലിറങ്ങി പ്ലക്കാര്‍ഡ് ഉയര്‍ത്തിയും മുദ്രാവാക്യങ്ങള്‍ വിളിച്ചും ഗവര്‍ണറെ തടഞ്ഞ പ്രതിപക്ഷത്തെ വാച്ച് ആന്റ് വാര്‍ഡ് എത്തിയാണ് പിടിച്ചുമാറ്റിയത്.

പ്രതിഷേധത്തിനിടയിലൂടെ സ്പീക്കറുടെ ഡയസിലെത്തിയ ഗവര്‍ണര്‍ നയപ്രഖ്യാപനം ആരംഭിക്കുകയായിരുന്നു. നടുത്തളത്തില്‍ തന്നെ പ്രതിഷേധം തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ ഇരിപ്പിടത്തിലേക്ക് മടങ്ങിയെങ്കിലും അവിടെ നിന്നുകൊണ്ട് പ്രതിഷേധം തുടര്‍ന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here