gnn24x7

ഗവർണറുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു

0
293
gnn24x7

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു. ഇന്ന് രാവിലെ മുതലാണ് പേജ് ഹാക്ക് ചെയ്യപ്പെട്ടത്. സംഭവം റിപ്പോർട്ട് ചെയ്തുവെന്ന് ഗവർണർ ട്വീറ്റ് ചെയ്തു. ഇത് സംബന്ധിച്ച് രാജ്ഭവൻ സൈബർ സെല്ലിന് പരാതിയും നൽകി.

ട്വീറ്റിന്റെ പൂർണ രൂപം : “എന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. രാവിലെ മുതലാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഇക്കാര്യം റിപ്പോർട്ട് ചെയ്യുകയും ഫേസ്ബുക്ക് പേജ് വീണ്ടെടുക്കാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്’.

അതേസമയം കൊച്ചി കോർപ്പറേഷൻ മേയർ എം അനിൽകുമാറിന്റെ ഫേസ്ബുക്ക് പേജ് നേരത്തെ ഹാക്ക് ചെയ്തിരുന്നു. തന്റെ പേജ് ഹാക്ക് ചെയ്തു എന്ന് കാണിച്ച് അനിൽകുമാർ സൈബർ സെല്ലിൽ പരാതി നൽകി. 24 കെ ഫോളോവേഴ്സ് ആണ് അദ്ദേഹത്തിന് ഉള്ളത്. പേജിലെ പ്രൊഫൈൽ പികും കവർ ഫോട്ടോയും മാറ്റിയിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here