gnn24x7

ഫ്രീ ഫയർ ഗെയിം; ഒൻപതാം ക്ലാസ്സുകാരൻ നഷ്ടപ്പെടുത്തിയത് മൂന്നു ലക്ഷത്തോളം രൂപ

0
348
gnn24x7

ആലുവ : ഫ്രീ ഫയർ എന്ന ഓൺലൈൻ ഗെയിം കളിച്ച് ഒമ്പതാം ക്ലാസ് വിദ്യാർഥി നഷ്ടപ്പെടുത്തിയത് മൂന്നു ലക്ഷത്തോളം രൂപ. അമ്മയുടെ അക്കൗണ്ടിൽനിന്നാണ് ആലുവ സ്വദേശിയായ വിദ്യാർഥി ലക്ഷങ്ങൾ നഷ്ടപ്പെടുത്തിയത്. അക്കൗണ്ടിൽനിന്നു പണം നഷ്ടപ്പെട്ടെന്ന വീട്ടമ്മയുടെ പരാതിയിൽ റൂറൽ എസ്.പി. കെ. കാർത്തിക് അന്വേക്ഷണം നടത്തിയപ്പോഴാണ്  സംഭവത്തിന്റെ ഗൗരവം മനസ്സിലായത്.

40 രൂപ മുതൽ നാലായിരം രൂപ വരെ ഒരു സമയം ചാർജ് ചെയ്താണ് ഗെയിം കളിച്ചുകൊണ്ടിരുന്നത്. അത്തരത്തിൽ ഒരു ദിവസം തന്നെ പത്തു പ്രാവശ്യം ചാർജ് ചെയ്തിട്ടുണ്ട്. അവിചാരിതമായി അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പലപ്പോഴായി പണം അക്കൗണ്ടിൽനിന്നു പോയതായി അറിഞ്ഞത്.

gnn24x7