gnn24x7

പെൺസുഹൃത്തിനോട് സംസാരിച്ചു; കമ്പിവടിയും ബീയർ കുപ്പികളും കൊണ്ട് രണ്ടു വിദ്യാർഥികളെ കെട്ടിയിട്ടു മർദിച്ചു

0
290
gnn24x7

കുമളി: പെൺസുഹൃത്തിനോടു സംസാരിച്ചതിന് കുമളി റോസാപ്പൂക്കണ്ടത്ത് പതിനാറും പതിനേഴും വയസ്സുള്ള വിദ്യാർഥികളെ  അഞ്ചംഗസംഘം കെട്ടിയിട്ട് മർദിച്ചു. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. കുട്ടികളുടെ വസ്ത്രങ്ങൾ ഉപയോഗിച്ച് അവരുടെ കൈകൾ കൂട്ടിക്കെട്ടിയിട്ട് കമ്പിവടിയും ബീയർ കുപ്പികളും ഉപയോഗിച്ചായിരുന്നു മർദനം.  

കഞ്ചാവ് വിൽപനയും ഉപയോഗവും ഈ പ്രദേശത്ത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണും, സ്വർണമാലയും സംഘം തട്ടിയെടുത്തതായും ഇവരെ കണ്ടാലറിയാമെന്നും കുട്ടികൾ പൊലീസിന് മൊഴി നൽകി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here