gnn24x7

ക്വാറികളുടെ ദൂരപരിധി വര്‍ദ്ധിപ്പിച്ച ഹരിത ട്രൈബ്യൂണല്‍ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

0
251
gnn24x7

കൊച്ചി: ക്വാറികളുടെ ദൂരപരിധി 200 മീറ്ററാക്കി വര്‍ദ്ധിപ്പിച്ച ഹരിത ട്രൈബ്യൂണല്‍ വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയെ സമീപിച്ചു.കേസില്‍ കോടതി പൊതു നോട്ടിസ് പുറപ്പെടുവിച്ചു.ദൂരപരിധി 50 മീറ്റര്‍ എന്ന സംസ്ഥാന സര്‍ക്കാരിന്റെ ചട്ടം നിലനില്‍ക്കെ ഏകപക്ഷീയമായി ഭൂരപരിധി നീട്ടിയതിനോട് യോജിക്കാനാവില്ല. സംസ്ഥാനത്തെ ക്വാറികളെല്ലാം നിശ്ചലമാവുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

ട്രൈബ്യൂണല്‍ വിധിക്ക് നേരത്തെ ഏര്‍പ്പെടുത്തിയ സ്റ്റേ കോടതി സെപ്തംബര്‍ 15 വരെ നീട്ടി. ക്വാറി ഉടമകളുടെ ഹര്‍ജികളിലാണ് കോടതി നേരത്തെ ട്രൈബ്യൂണല്‍ വിധി സ്റ്റേ ചെയ്തത്. വിഷയത്തില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് കേസില്‍ കക്ഷി ചേരാമെന്ന കാര്യം വ്യക്തമാക്കി നോട്ടിസ് പത്രങ്ങളില്‍ പ്രസിദ്ധികരിക്കണമെന്ന് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് നിര്‍ദ്ദേശിച്ചു.നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലടക്കം കരിങ്കല്ലിന്റെ ഉപയോഗം കുറക്കുന്നതു സംബന്ധിച് വിശദമായ പഠനം നടത്താന്‍ വിദഗ്ദ്ധ സമിതിയെ നിയോഗിക്കന്ന കാര്യം പരിഗണിക്കണമെന്ന് കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.  കോടതിയുടെ നിര്‍ദ്ദേശത്തിന് അടിയന്തിര പ്രാധ്യാന്യം നല്‍കി പരിഗണിക്കുമെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ രണ്ജിത് തമ്പാന്‍ കോടതിയില്‍ ഉറപ്പു നല്‍കി.ട്രൈബ്യൂണല്‍ അധികാര പരിധി കടന്നാണ് ദൂരപരിധി നീട്ടിയതെന്ന് സര്‍ക്കാര്‍ ബോധിപ്പിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here