gnn24x7

ആദിവാസി യുവാവ് ജീവനൊടുക്കിയ സംഭവം; മോഷണക്കുറ്റം ആരോപിച്ച് ചോദ്യം ചെയ്തു, ആശുപത്രി ജീവനക്കാർക്കെതിരെ കുടുംബം

0
198
gnn24x7

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാതൃ ശിശു സംരക്ഷ കേന്ദ്രത്തിൽ നിന്ന് കാണാതായ ആദിവാസി യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം. മോഷണക്കുറ്റം ആരോപിച്ച് സുരക്ഷ ജീവനക്കാർ ചോദ്യം ചെയ്തതിൽ വിശ്വനാഥൻ മനോവിഷമത്തിൽ ആയിരുന്നെന്നാണ് ബന്ധുവിന്റെ ആരോപണം. മരിച്ചത് എങ്ങനെയെന്ന് അറിയണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.

കോഴിക്കോട് മെഡിക്കൽ കോളജിന്സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്താണ്യുവാവിനെ തൂങ്ങി മരിച്ച നിലയിൽകണ്ടെത്തിയത്. വയനാട് മേപ്പാടിപാറവയൽ സ്വദേശി വിശ്വനാഥൻ (46)ആണ് മരിച്ചത്. ഭാര്യയുടെ പ്രസവത്തിനായിഎത്തിയ ഇയാളെ ഇന്നലെ രാവിലെ മുതൽകാണാതായിരുന്നു. വീട്ടുകാരുടെപരാതിയിൽ ഇന്നലെ പൊലിസ്കേസെടുത്തിരുന്നു. 15 മീറ്റർ ഉയരമുള്ളമരത്തിലാണ് യുവാവിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. അതേസമയം,സംഭവത്തിൽ ഗുരുതരആരോപണവുമായി വിശ്വനാഥന്റെ കുടുംബം രംഗത്തെത്തി. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർ ഇല്ലാത്ത മോഷണ കുറ്റം ആരോപിച്ച് വിശ്വനാഥനെ ചോദ്യം ചെയ്തിരുന്നതായി കുടുംബം ആരോപിച്ചു. വിശ്വനാഥൻ മരിച്ചത് എങ്ങനെയെന്ന് അറിയണമെന്നും കുടുംബം ആവശ്യപ്പെട്ടു.

പണവും മൊബൈൽ ഫോണും അടക്കം മോഷ്ടിച്ചു എന്ന് ആരോപിച്ചാണ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർ വിശ്വനാഥനെ ചോദ്യം ചെയ്തത്. ഇല്ലാത്ത കുറ്റം ആരോപിച്ചതിൽ വിശ്വനാഥന് ദേഷ്യവും സങ്കടവും ഉണ്ടായിരുന്നുവെന്നും അതിനുശേഷമാണ് ആശുപത്രിയിൽ നിന്ന് കാണാതെ ആയതെന്നും വിശ്വനാഥന്റെ ഭാര്യ മാതാവ് ലീല പറയുന്നു. ആശുപത്രിക്ക് മുന്നിലെ കുഴിയിലേക്ക് എടുത്ത് ചാടിയെന്ന് പിന്നീട് ആളുകൾ പറഞ്ഞറിഞ്ഞു. വിശ്വനാഥൻ എങ്ങനെ മരിച്ചു എന്ന് അറിയണമെന്നും കുടുംബം ആവശ്യപ്പെട്ടു. വർഷങ്ങൾ കാത്തിരുന്ന് കുഞ്ഞിനെ കിട്ടിയതിന്റ് സന്തോഷത്തിലായിരുന്നു വിശ്വനാഥൻഎന്നും ലീല കൂട്ടിച്ചേർത്തു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here