gnn24x7

കേരളത്തിൽ നരബലി; കൊച്ചിയിൽ നിന്ന് സ്ത്രീകളെ തട്ടിക്കൊണ്ട് പോയി കൊന്നു, മൂന്ന് പേർ പിടിയിൽ

0
174
gnn24x7

കേരളത്തിൽ നരബലിയെന്ന് സൂചന. തിരുവല്ല സ്വദേശികളായ ദമ്പതികൾക്ക് വേണ്ടിയാണ് നരബലിയെന്നാണ് സൂചന. കൊച്ചിയിൽ നിന്ന് സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊന്ന് കുഴിച്ചിട്ടുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. തിരുവല്ല സ്വദേശിയായ വൈദ്യൻ ഭഗവൽ സിങ്, ഭാര്യ ലൈല, പെരുമ്പാവൂർ സ്വദേശിയായ ഏജന്റ് മുഹമദ് ഷാഫി എന്ന ഷിഹാബ് എന്നിവരാണ് നരബലിയുമായി ബന്ധപ്പെട്ട് പിടിയിലായത്.

കടവന്ത്രയിൽ നിന്നുള്ള രണ്ട് സ്ത്രീകളെ ഷിഹാബ് എന്ന ഏജന്റാണ് തിരുവല്ലയിൽ എത്തിച്ചത്. തിരുവല്ലയിൽ ദമ്പതികൾക്കായി സർവൈശ്വര്യ പൂജ നടത്താനാണ് നരബലി നടത്തിയത്. എറണാകുളത്തെ ലോട്ടറി വിൽപനക്കാരിയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണമാണ് നരബലിയെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലിലേക്ക് നയിച്ചത്. കടവന്ത്ര സ്റ്റേഷൻ പരിധിയിൽ നിന്ന് കാണാതായ സ്ത്രീയുടെ മൃതദേഹം പല കഷ്ണങ്ങളായി തിരുവല്ലയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

കുറച്ച് നാൾ മുൻപ് കടവന്ത്രയിൽ നിന്ന് ലോട്ടറി വിൽപനക്കാരിയായ സ്ത്രീയെ കാണാതായിരുന്നു. കഴിഞ്ഞ മാസം 26-ാം തിയതിയാണ് പത്മയെ കാണാതാകുന്നത്. പത്മയെന്ന സ്ത്രീയുടെ തിരോധാനത്തെ കുറിച്ചുള്ള പൊലീസിന്റെ അന്വേഷണമാണ് കൊലപാതകത്തിലേക്കും അത് നരബലിയാണെന്നുമുള്ള വെളിപ്പെടുത്തലിലേക്കും വഴി തെളിച്ചത്. പത്മയുടെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പൊലീസിനെ തിരുവല്ലയിൽ എത്തിച്ചത്. പിന്നീടാണ് സമാന രീതിയിൽ കാലടിയിൽ നിന്ന് മറ്റൊരു യുവതിയേയും കാണാനില്ലെന്ന കാര്യം പൊലീസ് അന്വേഷണത്തിൽ കണ്ടെത്തുന്നത്. ജൂൺ മാസമാണ് കാലടി സ്വദേശിനിയായ റോസ്ലിയെ കാണാതാകുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here