കട്ടപ്പന: ഇടുക്കി അഞ്ചുരുളി ജലാശയത്തിൽ കുളിക്കുന്നതിനിടെ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ഒന്പതാം മൈൽ സ്വദേശിയും വെള്ളയാംകുടി സ്കൂളിലെ വിദ്യാർഥിയുമായ അലൻ ടോമിയാണ് മരിച്ചത്.
കഴിഞ്ഞദിവസമാണ് സുഹൃത്തിനൊപ്പം ജലാശയത്തിൽ കുളിക്കുന്നതിനിടെ അലനെ കാണാതായത്. ഞായറാഴ്ച രാവിലെ സ്കൂബ ഡൈവിംഗ് സംഘം അടക്കമുള്ളവരുടെ സഹായത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്.