gnn24x7

കോവിഡ് വ്യാപനം; സെക്രട്ടറിയേറ്റില്‍ കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി; ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

0
283
gnn24x7

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാന സര്‍ക്കാര്‍ സെക്രട്ടറിയേറ്റില്‍ കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചിട്ടുണ്ട്. ധനവകുപ്പില്‍ 50 ശതമാനം പേര്‍ മാത്രം വന്നാല്‍ മതിയെന്നാണ് ഉത്തരവ്. ഡെപ്യൂട്ടി സെക്രട്ടറി വരെയുള്ളവര്‍ക്ക് നിയന്ത്രണം ബാധകമാണ്.

മറ്റുള്ള ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നല്‍കിയിട്ടുണ്ട്. സെക്രട്ടറിയേറ്റില്‍ കൂടുതല്‍ പേര്‍ക്ക് കൊവിഡ് വന്നതിനാൽ സെക്രട്ടറിയേറ്റില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ജീവനക്കാരുടെ സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇങ്ങനെയൊരു നടപടി. സെക്രട്ടേറിയറ്റിലെ 55 ലേറെ ജീവനക്കാര്‍ക്ക് കൊവിഡ് ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

gnn24x7