gnn24x7

‘ജയ്ഹോ’; കെപിസിസിയുടെ ഓൺലൈൻ റേഡിയോ പ്രക്ഷേപണം സ്വാതന്ത്ര്യദിനം മുതൽ

0
275
gnn24x7

കോഴിക്കോട് ചിന്തൻ ശിബിരത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച കെപിസിസി ഓൺലൈൻ റേഡിയോ ജയ്ഹോയുടെ പ്രക്ഷേപണം ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ ആരംഭിക്കും. വാർത്തയ്ക്കും വിനോദത്തിനും പ്രധാന്യം നൽകി കൊണ്ട് ഓൺലൈൻ പ്ലാറ്റ് ഫോമിലൂടെയാണ് ജയ്ഹോ റേഡിയോ ജനങ്ങളിലെത്തുക. തിരുവനന്തപുരം ഇന്ദിരാഭവനിൽ രാവിലെ 10ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി ഉദ്ഘാടനം നിർവഹിക്കും.

ശ്രോതാക്കളെ ആകർഷിക്കുന്ന വാർത്തകൾ, വാർത്താധിഷ്ഠിത പരിപാടികൾ, വിനോദപരിപാടികൾ എന്നിവയ്ക്ക് പുറമെ ലോക മലയാളികളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള നിരവധി മത്സരപരിപാടികളും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ കോൺഗ്രസ് നേതാക്കൾ റോഡിയോ പരിപാടികളിൽ അവതാരകരായി എത്തിച്ചേരും. ഡിസ്കവറി ഓഫ് ഇന്ത്യ, ഗാന്ധിപർവ്വം തുടങ്ങിയ പരിപാടികളും റേഡിയോ ജയ്ഹോയുടെ പ്രത്യേകതയാണ്.

gnn24x7