gnn24x7

സംസ്ഥാനത്ത് കോവിഡ് ടെസ്റ്റുകള്‍ വര്‍ധിപ്പിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍

0
292
gnn24x7

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ടെസ്റ്റുകള്‍ വര്‍ധിപ്പിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോള്‍ സര്‍ക്കാര്‍ മേഖലയില്‍ 59, സ്വകാര്യമേഖലയില്‍ 51 ടെസ്റ്റിംഗ് കേന്ദ്രങ്ങളുണ്ട്. ആദ്യം പിസിആര്‍ ടെസ്റ്റ് മാത്രമാണുണ്ടായിരുന്നത് ഇപ്പോള്‍ ആന്റില്‍ബോഡി, ആന്റിനജന്‍, ട്രൂനാറ്റ്, ജീന്‍ എക്‌സ്പര്‍ട്ട്, ഇമ്യൂണോ അസേ ടെസ്റ്റുകളുണ്ട്. ടെസ്റ്റുകളുടെ എണ്ണവും കേന്ദ്രങ്ങളും ഇനിയും വര്‍ധിപ്പിക്കാനുള്ള ക്രമീകരണങ്ങളാണ് നടക്കുന്നത്.

സ്വകാര്യ ആശുപത്രി പ്രതിനിധികളുമായി രണ്ടു തവണ ചര്‍ച്ച നടത്തി കോവിഡ് ചികിത്സാ ഫീസും നിശ്ചയിച്ചു. നിരവധി സ്വകാര്യ ആശുപത്രികള്‍ കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. രണ്ട് സ്വശ്രയ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രികളും കണ്ണൂരും വയനാട്ടിലും കോവിഡ് ചികിത്സക്ക് മാത്രമായി വിട്ടു നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

gnn24x7