gnn24x7

സച്ചിന്‍ പൈലറ്റിനെ തിരികെ കോണ്‍ഗ്രസിലെത്തിക്കാന്‍ സജീവശ്രമവുമായി കോണ്‍ഗ്രസ് ദേശീയ നേതൃത്വം

0
143
gnn24x7

ജയ്പൂര്‍: സച്ചിന്‍ പൈലറ്റിനെ തിരികെ കോണ്‍ഗ്രസിലെത്തിക്കാന്‍ സജീവശ്രമവുമായി കോണ്‍ഗ്രസ് ദേശീയ നേതൃത്വം. കോണ്‍ഗ്രസിലേക്ക് മടങ്ങാന്‍ തയ്യാറാണെങ്കില്‍ സംരക്ഷണമൊരുക്കാന്‍ തയ്യാറാണെന്ന് പ്രിയങ്ക സച്ചിനെ ഫോണില്‍ വിളിച്ചറിയിച്ചെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാഷ്ട്രീയഭാവി അനിശ്ചിതത്വത്തിലായതോടെ അനുരഞ്ജന വഴി തേടി കഴിഞ്ഞ ദിവസം സച്ചിന്‍ ഫോണില്‍ വിളിച്ചപ്പോഴാണു പ്രിയങ്ക ഇക്കാര്യം അറിയിച്ചതെന്നാണ് റിപ്പോര്‍ട്ട്.

‘മുഖ്യമന്ത്രിപദത്തിനായുള്ള അവകാശവാദം ഉപേക്ഷിച്ച്, ഉപാധികളില്ലാതെ മടങ്ങണം. ഉടന്‍ പദവികള്‍ തിരികെ നല്‍കില്ല. രാജസ്ഥാനില്‍ ഗെലോട്ടിനു കീഴില്‍ പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ദേശീയ രാഷ്ട്രീയത്തിലേക്കു മാറാം’, പ്രിയങ്ക പറഞ്ഞു.

ദേശീയതലത്തിലേക്കു വന്നാല്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പദം ഹൈക്കമാന്റിന് നല്‍കിയേക്കുമെന്നാണ് സൂചന.

പ്രിയങ്കയ്ക്കു സച്ചിന്‍ വ്യക്തമായ മറുപടി നല്‍കിയില്ലെന്നും രാഷ്ട്രീയഭാവി സംബന്ധിച്ച് അദ്ദേഹം ഇപ്പോഴും ആശയക്കുഴപ്പത്തിലാണെന്നും കോണ്‍ഗ്രസ്

അതേസമയം കോണ്‍ഗ്രസ് എം.എല്‍.എ ഗിരിരാജ് സിങ് മലിംഗയ്ക്ക് എതിരെ നിയമനടപടിയുമായി സച്ചിന്‍ പൈലറ്റ് രംഗത്തെത്തിയിട്ടുണ്ട്. ബി.ജെ.പിയിലേക്ക് കൂറുമാറാന്‍ മലിംഗയ്ക്ക് 35 കോടി വാഗ്ദാനം ചെയ്തെന്ന മലിംഗയുടെ ആരോപണത്തിനെതിരെയാണ് സച്ചിന്‍ ലീഗല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

മലിംഗ മാധ്യമങ്ങള്‍ക്ക് നല്‍കിയ തെറ്റായതും അപകീര്‍ത്തികരവുമായ പ്രസ്താവനകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന വിവരം സച്ചിന്‍ പൈലറ്റുമായി അടുത്ത വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

ബി.ജെ.പിയിലേക്ക് കൂറുമാറാന്‍ സച്ചിന്‍ പൈലറ്റ് തനിക്ക് പണം വാഗ്ദാനം ചെയ്തിരുന്നെന്ന വെളിപ്പെടുത്തലുമായി മലിംഗ രംഗത്തെത്തിയിരുന്നു.

ബി.ജെ.പിയിലേക്ക് കൂറുമാറിയാല്‍ തനിക്ക് 35 കോടി രൂപ തരാമെന്ന വാഗ്ദാനം പൈലറ്റ് നടത്തിയെന്നാണ് ഗിരിരാജ് സിങ് മലിംഗ പറഞ്ഞത്. രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം, രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിനും കൂടെയുള്ള എം.എല്‍.എമാര്‍ക്കുമെതിരെ വെള്ളിയാഴ്ച വരെ നടപടി പാടില്ലെന്ന് രാജസ്ഥാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. നിയമസഭ സ്പീക്കര്‍ സി.പി ജോഷിക്കാണ് കോടതി നിര്‍ദ്ദേശം നല്‍കിയത്.

ഉള്‍പ്പാര്‍ട്ടി ചര്‍ച്ചകള്‍ അനുവദനീയമാണെന്നും അതിനെ മൂല്യമില്ലാത്ത കൂറുമാറലായി പരിഗണിക്കരുതെന്നും പൈലറ്റിനും 18 വിമത എംഎല്‍.എ.മാര്‍ക്കും വേണ്ടി ഹാജരായ അഡ്വ. ഹരീഷ് സാല്‍വേ കോടതിയില്‍ പറഞ്ഞിരുന്നു.

നേരത്തെ കൂറുമാറ്റ നിയമപ്രകാരം നടപടി എടുക്കാതിരിക്കാന്‍ സ്പീക്കര്‍ സച്ചിനും 18 വിമത എം.എല്‍.എമാര്‍ക്കും നോട്ടീസ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സച്ചിനും എം.എല്‍.എമാരും കോടതിയെ സമീപിച്ചത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here