gnn24x7

എന്‍ഐഎ റിമാന്‍ഡ് റിപ്പോര്‍ട്ടിലും സ്വര്‍ണ്ണക്കടത്തിന് തീവ്ര വാദ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് എന്‍ഐഎ

0
185
gnn24x7

കൊച്ചി: എന്‍ഐഎ റിമാന്‍ഡ് റിപ്പോര്‍ട്ടിലും സ്വര്‍ണ്ണക്കടത്തിന് തീവ്ര വാദ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് എന്‍ഐഎ വ്യക്തമാക്കുന്നു.

സ്വര്‍ണ്ണക്കടത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്തത് റമീസും ജലാലും ചേര്‍ന്നാണ്,പലതരത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്‍കാന്‍ കള്ളക്കടത്ത് ഉപയോഗിച്ചതായി സംശയിക്കുന്നു.

നയതന്ത്ര ബാഗ് മറയാക്കി നടത്തിയ കള്ളക്കടത്ത് നയതന്ത്ര തലത്തിലും പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്,തീവ്ര വാദ ബന്ധം ഉള്‍പ്പെടെ കല്ലക്കടത്തിന്‍റെ പ്രയോജനം പറ്റിയവരെയും കണ്ടെത്തേണ്ടതുണ്ട്. തെളിവെടുപ്പില്‍ കണ്ടെത്തിയ ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡറില്‍ കേസിലേക്ക് തെളിവാകുന്ന നിര്‍ണ്ണായക ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടെന്ന് കരുതുന്നതായും അന്വേഷണ സംഘം ബോധിപ്പിച്ചു. സ്വര്‍ണ്ണം കടത്തിയ സംഭവത്തില്‍ മുഖ്യകണ്ണി മലപ്പുറം സ്വദേശി കെടി റമീസ് ആണെന്നും അറസ്റ്റിലായ സ്വപ്നാ സുരേഷും സന്ദീപ്
നായരും കുറ്റം സമ്മതിച്ചെന്നും എന്‍ഐഎ യുടെ റിമാന്‍ഡ്  റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഘം ആശയവിനിമയം നടത്തിയത് ടെലിഗ്രാം ആപ്പിലൂടെയാണെന്നും അന്വേഷണ സംഘം കണ്ടെത്തി, സ്വപ്നയുടെയും സന്ദീപിന്റെയും കസ്റ്റഡി കാലാവധി നീട്ടണം എന്ന് ആവശ്യപെട്ടാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്‌ നല്‍കിയത്.

അതേസമയം എന്‍ഐഎ(NIA) യുടെ കണ്ടെത്തലുകള്‍ സത്യമല്ലെന്ന് ആരോപിച്ച് സ്വപ്ന ജാമ്യ ഹര്‍ജിയും നല്‍കി.
സ്വപനയുടെ പല ബാങ്കുകളിലെ പണമിടപാടുകള്‍ പരിശോധിച്ച് വരുകയാണ്.

സ്വപ്ന യുഎഇ കോണ്‍സുലേറ്റ് പ്രതിനിധിയുമായി നടത്തിയ ചാറ്റുകള്‍ എന്‍ഐഎ കണ്ടെത്തി,സ്വര്‍ണ്ണം കസ്റ്റംസ് തടഞ്ഞ് വെയ്ക്കുന്നത് മുതല്‍ സ്വപനയും സന്ദീപും പിടിയിലാകുന്നത് വരെയുള്ള സന്ദേശങ്ങള്‍ ടെലിഗ്രാം ആപ്പില്‍ ഉണ്ടായിരുന്നു.ഇതില്‍ ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ വീണ്ടെടുക്കാനുള്ള 
ശ്രമം തുടരുകയാണ്.

6 മൊബൈല്‍ ഫോണുകളും രണ്ട് ലാപ്ടോപ്പുകളും ആണ് സ്വപ്നയ്ക്ക് ഉണ്ടായിരുന്നത്.ഇവയെല്ലാം പിടിച്ചെടുത്ത് പരിശോധിച്ചു.

നേരത്തെ കസ്റ്റംസ് കണ്ടെത്തിയ കാര്യങ്ങളുമായി പൂര്‍ണ്ണമായി യോജിക്കുന്നതാണ് എന്‍ഐഎ യുടെ റിമാന്‍ഡ് റിപ്പോര്‍ട്ട്‌.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here