കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ഫറോക്ക് സ്വദേശി പ്രഭാകരന്‍ (73) ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരിച്ചത്. പനിയെ തുടര്‍ന്ന് ഇന്നലെയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്ഥാനത്ത് ഇന്ന് ഒമ്പതുപേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്വാഷ്വാലറ്റിയില്‍ എത്തി അഡ്മിറ്റാവേണ്ടി വരുന്ന എല്ലാ രോഗികള്‍ക്കും ഇനി കൊവിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തും. മറ്റ് അസുഖങ്ങളുമായി എത്തുന്ന രോഗികള്‍ക്ക് പിന്നീട് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ി










































