സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കാമെങ്കില്‍ ആരാധനാലയങ്ങളും തുറക്കണമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍.
കള്ളുകുടിയന്മാരോട് കാണിക്കുന്ന ദയ ദൈവ വിശ്വാസികളോടും കാണിക്കണമെന്നും ആരാധനാലയങ്ങളില്‍ വേണമെങ്കില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം ഏര്‍പ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു.  
നാലാം ഘട്ട ലോക്ക് ഡൌണ്‍ അവസാനിക്കുമ്പോള്‍ രജിസ്റ്റര്‍ ചെയ്ത് പെര്‍മിഷന്‍ വാങ്ങി സാമൂഹിക അകലം പാലിച്ചുകൊണ്ട് ആരാധനാലയങ്ങള്‍ തുറക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്.
മദ്യ ശാലകള്‍ തുറന്നാല്‍ കുഴപ്പമില്ല, ആരാധനാലയങ്ങള്‍ തുറന്നാല്‍ സമൂഹ വ്യാപനമെന്ന ചിന്തയോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. 
 
                






