gnn24x7

ഹഗിയ സോഫിയ മ്യൂസിയം മുസ്ലിം പള്ളിയാക്കി മാറ്റിയ സംഭവത്തിൽ യുഡിഎഫ് നിലപാട് വ്യക്തമാക്കണമെന്ന ആവശ്യവുമായി കോടിയേരി ബാലകൃഷ്ണൻ

0
275
gnn24x7

തുർക്കിയിലെ ഹഗിയ സോഫിയ മ്യൂസിയം മുസ്ലിം പള്ളിയാക്കി മാറ്റിയ സംഭവത്തിൽ യുഡിഎഫ് നിലപാട് വ്യക്തമാക്കണമെന്ന ആവശ്യവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തുർക്കി ഭരണാധികാരിയുടെ നടപടിയെ ന്യായീകരിച്ചുകൊണ്ട് മുസ്ലിംലീഗ് നേതാവ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ചന്ദ്രിക പത്രത്തിൽ ലേഖനമെഴുതുകയും ചെയ്തു. ഹഗിയ സോഫിയ മ്യൂസിയം മുസ്ലിം പള്ളിയാക്കിമാറ്റിയ നടപടിയെ ന്യായീകരിച്ച ജമാ അത്തെ ഇസ്‌ലാമിയുടേയും മുസ്‌ലീംലീഗിന്റെയും നിലപാട്‌ തന്നെയാണോ ഈ വിഷയത്തിൽ കോൺഗ്രസിനുളളതെന്ന്‌ വ്യക്തമാക്കണം. ബാബറി മസ്ജിദ് പൊളിച്ച് അവിടെ രാമക്ഷേത്രം നിർമിക്കാൻ രംഗത്ത് വന്നിരിക്കുന്ന ബിജെപി ഗവൺമെന്റിന്റെ നിലപാടിനെ മുസ്ലിംലീഗിന് ഈ പശ്ചാത്തലത്തിൽ എങ്ങിനെയാണ് എതിർക്കാൻ സാധിക്കുകയെന്നും കോടിയേരി ചോദിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

തുർക്കിയിലെ ഹഗിയ സോഫിയ മ്യൂസിയം തുർക്കി ഭരണാധികാരി മുസ്ലിം പള്ളിയാക്കി മാറ്റിയിരിക്കയാണ്. ഈ നടപടിയെ ന്യായീകരിച്ചു കൊണ്ട് മുസ്ലിംലീഗ് നേതാവ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ചന്ദ്രിക പത്രത്തിൽ ഒരു ലേഖനമെഴുതുകയും ചെയ്തു.

ജമാഅത്തെ ഇസ്ലാമി, തുർക്കി ഭരണകൂടത്തിന്റെ നിലപാടിനെ കലർപ്പില്ലാതെ പിന്തുണക്കുന്ന സംഘടനയാണ്. മുസ്ലിംലീഗിന്റെ സമുന്നതനായ നേതാവ് ജമാഅത്തെ ഇസ്ലാമിയുടെ നിലപാടിലൂന്നി ലേഖനമെഴുതിയ സാഹചര്യത്തിൽ, മുസ്ലീംലീഗും ജമാഅത്തെ ഇസ്ലാമിയും തമ്മിലുള്ള ബന്ധം ജനങ്ങൾക്ക് വ്യക്തമായിരിക്കയാണ്. ആശയപരമായി തന്നെ മുസ്ലീംലീഗും ജമാഅത്തെ ഇസ്ലാമിയും തമ്മിൽ യോജിപ്പിലാണെന്നും ഇതിലൂടെ മനസിലാക്കാനാവുന്നു.

മുസ്ലിം പള്ളിയായി മാറ്റിയ തുർക്കിയിലെ ചരിത്രപ്രധാന്യമുള്ള മ്യൂസിയം- ചിത്രങ്ങൾ കാണാം

ജമാഅത്തെ ഇസ്ലാമിയുമായും എസ് ഡി പി ഐയുമായും മുന്നണി ബാന്ധവം ഉണ്ടാക്കാനാണ് മുസ്ലിംലീഗും കോൺഗ്രസും തീരുമാനിച്ചിട്ടുള്ളത്. തുർക്കി ഭരണാധികാരിയുടെ നടപടിയെ അംഗീകരിക്കുന്ന മുസ്ലിംലീഗ് സമീപനത്തോട് കോൺഗ്രസിന്റെ നിലപാടെന്താണ്?

ബാബറി മസ്ജിദ് പൊളിച്ച് അവിടെ രാമക്ഷേത്രം നിർമിക്കാൻ രംഗത്ത് വന്നിരിക്കുന്ന ബി ജെ പി ഗവൺമെന്റിന്റെ നിലപാടിനെ മുസ്ലിംലീഗിന് ഈ പശ്ചാത്തലത്തിൽ എങ്ങിനെയാണ് എതിർക്കാൻ സാധിക്കുക? ഇത്തരം ചോദ്യങ്ങളെല്ലാം ഇന്ന് ഉയർന്നുവന്നിരിക്കുകയാണ്. ഈ വിഷയത്തിൽ യു ഡി എഫിന്റെ നിലപാട് വ്യക്തമാക്കാൻ തയാറാവണം.

തുർക്കിയിലെ ഇസ്താംബുളിൽ സ്ഥിതിചെയ്യുന്ന പ്രാചീന ആരാധനാലയമാണ്‌ ഹഗിയ സോഫിയ. എ.ഡി.532 നും 537നുമിടയ്ക്ക് ബൈസാന്തിയൻ സാമ്രാജ്യത്തിന്റെ അധിപനായിരുന്ന ജെസ്റ്റിനിനാണ് ഇന്നു നിലനിൽക്കുന്ന രീതിയിലുള്ള ക്രൈസ്തവ ദേവാലയം നിർമ്മിച്ചത്. ഓട്ടൊമൻ ആധിപത്യത്തെത്തുടർന്ന് 1453ൽ ഇതൊരു മുസ്ലിം പള്ളിയായും 1935 ൽ ഒരു മ്യൂസിയമായും മാറ്റപ്പെട്ടു. 2020 ജൂലായ്‌ 11ന് തുർക്കി ഗവണ്മെന്റ് ഇത് വീണ്ടും മുസ്ലിം പള്ളിയായി പ്രഖ്യാപിച്ച് കൊണ്ട്, ആരാധനയ്ക്കായി തുറന്നു കൊടുക്കുകയായിരുന്നു. തുർക്കിയുടെ നടപടിക്കെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രതിഷേധം ഉയരുകയാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here