കോട്ടയം: കോവിഡ് 19 ബാധിതര്‍ ചികിത്സക്കെത്തിയ കോട്ടയത്തെ ക്ലിനിക്ക് പൂട്ടിച്ചു. ചെങ്ങളം സ്വദേശികള്‍ ചികിത്സയ്‌ക്കെത്തിയ തിരുവാതുക്കലിലെ ക്ലിനിക്ക് ആണ് പൂട്ടിച്ചത്.
ക്ലിനിക്ക് പൂട്ടാന്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും പാലിച്ചിരുന്നില്ല. തുടര്‍ന്ന് കളക്ടര്‍ നേരിട്ടെത്തിയാണ് ക്ലിനിക് പൂട്ടിച്ചത്.
നാല് പേരാണ് കോവിഡ് 19 വൈറസ് ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കകഴിയുന്നത്. ഇറ്റലിയില്‍ നിന്ന് എത്തിയവരുടെ മാതാപിതാക്കളും അവരുടെ മകളും മരുമകനുമാണ് കോട്ടയത്ത് ചികിത്സയിലുള്ളത്.
ഇവരെ കൂടാതെ 10 പേരാണ് കോട്ടയത്തെ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്നത്. ഇവരുടെ പരിശോധനാ ഫലം ഉടന്‍ ലഭിക്കുമെന്നാണ് വിവരം.
അതേസമയം, സംസ്ഥാനത്ത് ഇന്നലെ മാത്രം എട്ട് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ അതീവജാഗ്രതയിലാണ് കേരളം. ഇതുവരെയുള്ള കണക്ക് പ്രകാരം ആകെ രോഗ ബാധിതരുടെ എണ്ണം 14 ആയെന്ന് ആരോഗ്യമന്ത്രി ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
കൊച്ചിയില്‍ രോഗബാധിതനായ മൂന്ന് വയസുകാരന്റെ മാതാപിതാക്കള്‍ക്ക് വൈകിട്ടോടെ രോഗം സ്ഥിരീകരിച്ചതോടെയാണ് എണ്ണം 14 ആയത്. കോട്ടയത്തെ നാല് പേര്‍ക്ക് പുറമെ പത്തനംതിട്ടയില്‍ 7 പേര്‍ക്കും എറണാകുളത്ത് 3 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
അതിനിടെ കൊറോണ സ്ഥിരീകരിച്ച രാജ്യങ്ങളിലുള്ള വിദേശികള്‍ ഇന്ത്യയില്‍ എത്തരുതെന്ന് ഇമിഗ്രേഷന്‍ ബ്യൂറോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.